Top Stories
ബോധവത്ക്കരണ ക്ലാസ് നടത്തി
July 18, 2017

18-Jul-2017
മലപ്പുറം: സ്‌കൂള്‍ ഉച്ചഭക്ഷണ പദ്ധതി കാര്യക്ഷമമായും സമ്പൂര്‍ണ്ണ ശുചിത്വത്തോടുകൂടിയും വൈവിധ്യപൂര്‍ണ്ണമായും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുക എന്ന ഉദ്ദേശ്യത്തോടുകൂടി മലപ്പുറം ഉപജില്ലയിലെ പാചക തൊഴിലാളികള്‍, ഉച്ചഭക്ഷണ പദ്ധതിയുടെ ചാര്‍ജുളള അധ്യാപകര്‍, മാനേജര്‍മാര്‍, പി ടി എ പ്രസിഡണ്ടുമാര്‍, പ്രധാനാധ്യാപകര്‍ എന്നിവര്‍ക്ക് ബോധവത്ക്കരണ ക്ലാസ് നടത്തി. പി ഉബൈദുളള എം എല്‍ എ ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ കൗണ്‍സിലര്‍ കെ വി വത്സലകുമാരി അധ്യക്ഷത വഹിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി എം ഹുസൈന്‍, ടി മുഹമ്മദ്, അബ്ദുല്‍ റഷീദ്, ജി ബി എച്ച് എസ് എസ് പ്രധാനാധ്യാപിക മോളി എന്നിവര്‍ സംസാരിച്ചു. എം ഡി എം സോണ്‍ കോ-ഓഡിനേറ്റര്‍ നോര്‍ത്ത് സോണ്‍ പി ദിനേശ്, ഫുഡ് ആന്‍ഡ് സേഫ്റ്റി ട്രൈനര്‍ എന്നിവര്‍ ക്ലാസെടുത്തു. മലപ്പുറം ഉപജില്ലാ നൂണ്‍മീല്‍ ഓഫീസര്‍ എം ഉദയന്‍, ഹെഡ്മാസ്റ്റേഴ്‌സ് ഫോറം സെക്രട്ടറി കെ അബ്ദുല്ലത്തീഫ് സംസാരിച്ചു.

Share this post: