Top Stories
ബോധവത്‌ക്കരണ സെമിനാര്‍ നടത്തി
December 01, 2016

01-Dec-2016

മലപ്പുറം : സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ നടക്കുന്ന അതിക്രമ നിര്‍മാര്‍ജ്ജന ദിനത്തോടനുബന്ധിച്ച്‌ ദേശീയ ആരോഗ്യ ദൗത്യം പദ്ധതിയായ ജെന്‍ഡര്‍ ബേസ്‌ഡ്‌ വയലന്‍സ്‌ മാനേജ്‌മെന്റ്‌ സെന്റര്‍ – ഭൂമികയും കുടുംബശ്രീ ജില്ലാമിഷനും സംയുക്തമായി നടത്തിയ ബോധവത്‌ക്കരണ സെമിനാര്‍ ജില്ലാപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ സക്കീന പുല്‍പ്പാടന്‍ ഉദ്‌ഘാടനം ചെയ്‌തു.
ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.വി.ഉമ്മര്‍ ഫാറൂഖ്‌, സാമൂഹിക നീതി ഓഫീസര്‍ സുഭാഷ്‌, വനിതാ സെല്‍ എസ്‌.ഐ ഏലിയാമ്മ, ജില്ലാ കുടുംബശ്രീ മിഷന്‍ കോര്‍ഡിനേറ്റര്‍ കെ.മുഹമ്മദ്‌ ഇസ്‌മയില്‍, മാസ്‌ മീഡിയ ഓഫീസര്‍ .ടി.എം ഗോപാലന്‍,. അഡ്വ.സുജാത വര്‍മ്മ, ഡെ.ഡി.എം.ഒ .ആര്‍.രേണുക, എന്‍.എച്ച്‌.എം കണ്‍സള്‍ട്ടന്റ്‌ ഹാസിഫ്‌.എം എന്നിവര്‍ പങ്കെടുത്തു.

Share this post: