Top Stories
ബോധവൽക്കരണ സെമിനാർ നടത്തി
March 14, 2016

പെരിന്തൽമണ്ണ ∙ സ്ത്രീകളും വിദ്യാർഥിനികളും സമൂഹത്തിൽ നേരിടുന്ന വിവേചനം തടയുന്നതിനായി വിവിധ വാഹനങ്ങളിലെ ജീവനക്കാർക്ക് പെരിന്തൽമണ്ണയിൽ ജനമൈത്രി പൊലീസിന്റെ നേതൃത്വത്തിൽ ബോധവൽക്കരണ സെമിനാർ നടത്തി. യാത്രയ്ക്കിടെ വിവേചനം ഉണ്ടാവുന്നില്ലെന്ന് ഉറപ്പു വരുത്തണമെന്ന് സെമിനാർ ഉദ്ഘാടനം ചെയ്ത പെരിന്തൽമണ്ണഡിവൈഎസ്‌പി പി.എ. വർഗീസ് ആവശ്യപ്പെട്ടു. ഇരുനൂറ്റൻപതോളം ബസ്, ടാക്‌സി, കെഎസ്ആർടിസി, സ്കൂൾ ബസ് ജീവനക്കാർ പെരിന്തൽമണ്ണ നഗരസഭാ ടൗൺഹാളിൽ നടന്ന സെമിനാറിൽ പങ്കെടുത്തു . ബീനാ ജോസഫ്, ഉമ്മർ കരുവാരകുണ്ട് എന്നിവർ സെമിനാർ നയിച്ചു. സിഐ എ.എം. സിദ്ദീഖ് ആധ്യക്ഷ്യം വഹിച്ചു. എസ്ഐ എസ്ഐ ജോബി തോമസ്, അഡീഷനൽ എസ്ഐ ജനമൈത്രി കമ്യൂണിറ്റി റിലേഷൻസ് ഓഫിസർ എം. ഉസ്‌‌മാൻ, ബസുടമ സംഘം സെക്രട്ടറി കെ. മുഹമ്മദലി ഹാജി, ശിഹാബ് ആലിക്കൽ, മാടാല മുഹമ്മദലി എന്നിവർ പ്രസംഗിച്ചു. ചടങ്ങി‍ൽ മികച്ച സ്വകാര്യ ബസ് ഡ്രൈവർ ചാത്തൻകുട്ടി, കണ്ടക്‌ടർ എൻ.എ. വിൻസെന്റ് എന്നിവർക്ക് ഉപഹാരം നൽകി. സ്ത്രീ സൗഹൃദ ഓട്ടോ ബാഡ്ജുകളും വിതരണം ചെയ്തു.

Share this post: