28-Jun-2017
മലപ്പുറം : ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ കൊണ്ടോട്ടി സര്‍ക്കിള്‍ ഓഫീസ് ബ്ലോക്ക് ഓഫീസ് കെട്ടിടത്തില്‍ ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ ടി.വി. ഇബ്രാഹിം എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.എ. നസീറ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ. അബ്ദുള്‍ കരീം, സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്മാന് കെ.പി.അമീര്‍, സ്റ്റാന്‍ഡിംഗ് കമ്മറ്റിചെയര്‍ പേഴ്സണ്‍ ശറഫുന്നീസ കെ, മെമ്പര്‍ കെ. അപ്പുട്ടി, ബ്ലോക്ക് സെക്രട്ടറി എം. ശ്രീഹരി, പോക്കര്‍ഹാജി (വ്യാപാരി വ്യവസായി ഏകോപന സമിതി). ഷൗക്കത്തലി. എ, (ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന്) എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. വ്യാപാരികള്‍ക്കും പൊതുജനങ്ങള്‍ക്കും വേണ്ടിയുളള ബോധവല്‍ക്കരണ ക്ലാസ് ഭക്ഷ്യ സുരക്ഷാ വകുപ്പ് മലപ്പുറം ഭക്ഷ്യ സുരക്ഷാ ഓഫീസര്‍ സി.എ. ജനാര്ദ്ദനന് നിര്‍വ്വഹിച്ചു. ഭക്ഷ്യ സുരക്ഷാ വകുപ്പ് മലപ്പുറം അസി.കമ്മീഷണര്‍ കെ.സുഗുണന് സ്വാഗതവും ഭക്ഷ്യ സുരക്ഷാ ഓഫീസര്‍. ഡോ.കെ.സി. മുഹമ്മദ് മുസ്തഫ നന്ദിയും പറഞ്ഞു.