Top Stories
ഭിന്നശേഷിക്കാരായ വ്യക്തികളുടെ സ്വത്ത്: നിയമപരമായ രക്ഷിതാവിനെ നിയമിക്കണം – നാഷണല്‍ ട്രസ്റ്റ് ആക്റ്റ്
March 30, 2016

മലപ്പുറം : നാഷണല്‍ ട്രസ്റ്റ് ആക്ട് അനുസരിച്ച് നേരത്തെ അപേക്ഷ നല്കിയ ഭിന്നശേഷിക്കാരായ 25 പേര്ക്ക് നിയമപരമായ രക്ഷിതാവിനെ അനുവദിച്ചു. അങ്ങാടിപ്പുറത്തെ റീഹാബിലിറ്റേഷന്‍ ഇന്സ്റ്റിറ്റിയൂഷന്‍ ഫോര്‍ കമ്യൂണിക്കബിലി ആന്റ് കോഗ്നിറ്റീവിലി ചാലഞ്ച്ഡ് (റിച്ച്)ല്‍ നടന്ന ബോധവത്ക്കരണ പരിപാടി ഡി.വൈ.എസ്.പി. പി.എ. വര്ഗീനസ് ഉദ്ഘാടനം ചെയ്തു. ലോക്കല്‍ ലെവല്‍ കമ്മിറ്റി (എല്‍.എല്‍.സി.) കണ്വീടനര്‍ വടക്കേതില്‍ ഹംസ അധ്യക്ഷനായി. നിയമപരമായ രക്ഷിതാവിനെ അനുവദിച്ച 25 പേര്ക്ക് ചലച്ചിത്ര താരം ശരത് സര്ടിതാവഫിക്കറ്റ് കൈമാറി. ഭിന്നശേഷിക്കാരായ വ്യക്തികളുടെ സ്വത്ത് സംരക്ഷിക്കുന്നതിനും അവര്ക്ക് പരിചരണം നല്കുരന്നതിനുമായാണ് നിയമപരമായ രക്ഷിതാവിനെ നിയമിക്കുന്നത്. ഇതിനായി ജില്ലാ കലക്ടറുടെ നേതൃത്വത്തില്‍ പ്രവര്ത്തി്ക്കുന്ന ലോക്കല്‍ ലെവല്‍ കമ്മിറ്റിയില്‍ അപേക്ഷ സമര്പ്പിുച്ചാല്‍ അന്വേഷണം നടത്തി അംഗങ്ങളുടെ അനുമതിയോടെ നിയമപരമായ രക്ഷിതാവിനെ നിയമിക്കും. ഭിന്നശേഷിക്കാരായ വ്യക്തികളുടെ സ്വത്ത് കൈമാറ്റം ചെയ്യാന്‍ നിയമപരമായ രക്ഷിതാവിന്റെ അനുവാദം ആവശ്യമാണ്. ഭിന്നശേഷിക്കാരുടെ മാതാവോ പിതാവോ ജീവിച്ചിരിപ്പുണ്ടെങ്കില്‍ അവരെത്തന്നെയാണ് നിയമപരമായ രക്ഷിതാവായി നിയമിക്കുക. അവരുടെ അഭാവത്തില്‍ ലോക്കല്‍ ലെവല്‍ കമ്മിറ്റി തീരുമാനിക്കുന്ന അടുത്ത ബന്ധുവിനെ നിയമപരമായ രക്ഷിതാവായി നിയമിക്കും. നിയമപരമായ രക്ഷിതാവിനെ അനുവദിച്ച 25പേരുടെ രക്ഷിതാക്കള്‍ പരിപാടിയില്‍ അവരുടെ അനുഭവം പങ്കുവെച്ചു. ജില്ലാ സാമൂഹികനീതി ഓഫീസര്‍ കെ.വി. സുഭാഷ് കുമാര്‍, ലോക്കല്‍ ലെവല്‍ കമ്മിറ്റി അംഗങ്ങളായ പി.വി.പ്രേമ, ഡോ.വി. രാജേഷ്, വേണുഗോപാലന്‍ തുടങ്ങിയവര്‍ പരിപാടിയില്‍ സംസാരിച്ചു. ഉച്ചയ്ക്കു ശേഷം നിയമപരമായ രക്ഷിതാവിനെ നിയമിക്കാനുള്ള പുതിയ അപേക്ഷകള്‍ 400 ഓളം അപരേക്ഷകള്‍ സ്വീകരിച്ചു.

Share this post: