Top Stories
ഭിന്നശേഷിദിന സൗഹൃദ സംഗമം
December 08, 2016

07-Dec-2016

മലപ്പുറം: ആനക്കയം ഗ്രാമപഞ്ചായത്തിന്റെയും മലപ്പുറം ജില്ലാ പഞ്ചായത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ പ്രവര്‍ത്തിക്കുന്ന ആനക്കയം പ്രതീക്ഷ ഡെ കെയര്‍ സെന്റര്‍ ഭിന്നശേഷി ദിനത്തില്‍ സംഘടിപ്പിച്ച സൗഹൃദ സംഗമം പി ഉബൈദുള്ള എം എല്‍ എ ഉദ്‌ഘാടനം ചെയ്‌തു. ജില്ലാപഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ സക്കീന പുല്‍പ്പാടന്‍ അധ്യക്ഷത വഹിച്ചു. ഉമ്മര്‍ അറക്കല്‍, ഗ്രാമപഞ്ചായത്ത്‌ പ്രസിഡണ്ട്‌ പി ടി സുനീറ, കെ എം നസീബ, സി പി അബ്‌ദുറഹിമാന്‍, ഫാത്തിമ, കെ വി മുഹമ്മദലി, എ പി ഉമര്‍, സുബൈര്‍, കെ എം മുജീബ്‌, രമണി, ബിനീഷ്‌, കെ എം റഷീദ്‌ സംസാരിച്ചു. പ്രതീക്ഷ സെന്ററിലെ വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും സ്വാദിഖ്‌ പന്തല്ലൂരിന്റെ ഗാനവിരുന്നും ശംസുദ്ദീന്‍ പാണായി അവതരിപ്പിച്ച മാജിക്‌ ഷോയും അരങ്ങേറി.

Share this post: