Top Stories
ഭിന്നശേഷിയുള്ളവരുടെ സ്വത്ത് ക്രയവിക്രയം: സബ് രജിസ്ട്രാര്മാര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് ഇന്ന്
June 02, 2016

02, June 2016

മലപ്പുറം : ഭിന്നശേഷിയുള്ളവരുടെ സ്വത്ത് ക്രയവിക്രയം ചെയ്യുമ്പോള്‍ നാഷനല്‍ ട്രസ്റ്റ് ആക്റ്റ് പ്രകാരം പാലിക്കേണ്ട നിബന്ധനകളെക്കുറിച്ച് ഇന്ന് (ജൂണ്‍ രണ്ട്) സബ് രജിസ്ട്രാര്മാര്‍ക്ക് ബോധവല്‍ക്കരണ ക്ലാസ് നല്കും. കലക്റ്ററേറ്റ് സമ്മേളന ഹാളില്‍ വൈകീട്ട് മൂന്നിന് നടക്കുന്ന പരിശീലനത്തില്‍ ജില്ലാ കലക്ടര്‍ എസ്. വെങ്കിടേസപതി, നാഷനല്‍ ട്രസ്റ്റ് ആക്റ്റിന്റെ സ്റ്റേറ്റ് കോഡിനേറ്റര്‍ ആര്‍. വേണുഗോപാലന്‍ നായര്‍ എന്നിവര്‍ സംസാരിക്കും. പരിശീലന ക്ലാസില്‍ പങ്കെടുക്കുന്നതിന് പ്രതിനിധികളെ അയയ്ക്കാതെ സബ് രജിസ്ട്രാര്മാര്‍ തന്നെ പങ്കെടുക്കണമെന്ന് ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. ഓട്ടിസം, സെറിബ്രല്‍ പാള്സി, മെന്റല്‍ റിട്ടാര്ഡേഷന്‍, മള്‍ട്ടിപ്പിള്‍ ഡിസെബിലിറ്റീസ് എന്നിവയുള്ളവരുടെ ജീവനും സ്വത്തിനും സംരക്ഷണം നല്കുകയാണ് നാഷണല്‍ ട്രസ്റ്റ് ആക്ട് ലക്ഷ്യമിടുന്നത്. ഇതു പ്രകാരം ജില്ലാ കലക്ടര്‍ അധ്യക്ഷനായ ലോക്കല്‍ ലെവല്‍ കമ്മിറ്റിയാണ് ഇവര്‍ക്ക് കുടുംബാംഗങ്ങളുടെ അനുവാദത്തോടെ കുടുംബാംഗങ്ങളില്‍ ഒരു വ്യക്തിയെയോ സന്നദ്ധ സംഘടനയേയോ നിയമപരമായ രക്ഷിതാവ് (ലീഗല്‍ ഗാര്ഡിയന്‍)നെ നിയമിച്ച് നല്കുന്നത്. ജില്ലാ കലക്ടര്‍ക്ക് ലഭിക്കുന്ന അപേക്ഷ അംഗീകൃത ഏജന്സിയായ പെരിന്തല്മണ്ണ ആസ്ഥാനമായുള്ള സന്നദ്ധസംഘടനയായ ‘റിച്ച്’ ന് കൈമാറും. തുടര്‍ന്ന്‍ ‘റിച്ച്’ന്റെ പ്രതിനിധികളും ലോക്കല്‍ ലെവല്‍ കമ്മിറ്റി അംഗവും നേരിട്ട് അപേക്ഷകരുടെ വീടുകള്‍ സന്ദര്ശിച്ച് വില്ലേജ് ഓഫീസറുടെ സക്ഷ്യപത്രത്തോടെയാണ് കമ്മിറ്റിയുടെ പരിശോധനയ്ക്ക് നല്കുന്നത്. ഭിന്നശേഷിയുള്ള വ്യക്തികളുടെ കുടുംബ സ്വത്തില്‍ അവരുടെ അവകാശം സംരക്ഷിക്കുക, ഓഹരി ഭാഗം വെയ്ക്കുകയും ക്രയവിക്രയം ചെയ്യുക തുടങ്ങിയവ ലോക്കല്‍ ലെവല്‍ കമ്മിറ്റിയുടെ അനുവാദത്തോടെ മാത്രം നടത്തുക, സ്വത്ത് നിയമ വിരുദ്ധമായി ക്രയവിക്രയം ചെയ്ത് അന്യാധീനപ്പെട്ട് പോകുക എന്നിവ തടയുന്നതിനാണ് സബ് രജിസ്ട്രാര്‍ ഓഫീസര്‍മാര്‍ക്ക് പരിശീലനം നല്കുന്നത്.

Share this post: