12-Jul-2017
മലപ്പുറം : ജില്ലയിലെ ഭൂ ഉടമകളുടെ വിവരം റീലിസ് സോഫ്റ്റ് വെയറില്‍ അപ്ഡേറ്റ് ചെയ്യുന്നതിന് ഭൂ ഉടമകള്‍ കൈവശമുള്ള ഭൂമിയുടെ ആധാരത്തിന്റെ പകര്‍പ്പും നികുതി രശീതിയും വില്ലേജ് ഓഫീസില്‍ നല്‍കണം. അപേക്ഷാ ഫോം വില്ലേജ് ഓഫീസില്‍ നിന്നും സൗജന്യമായി ലഭിക്കും. വില്ലേജ് ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കുന്ന ഭൂ ഉടമകളുടെ വിവരങ്ങള്‍ റീലിസ് സൈറ്റില്‍ അപ്ഡേറ്റ് ചെയ്യുന്നതിനാല്‍ ഭൂ ഉടമകള്‍ക്ക് വില്ലേജ് ഓഫീസില്‍ ഹാജരാകാതെ ഓണ്‍ലൈനായി നികുതി അടക്കാം. revenue.kerala.gov.in സൈറ്റില്‍ quick pay മെനുവില്‍ ഭൂ ഉടമകള്‍ ഒരു അക്കൗണ്ട് ക്രിയേറ്റ് ചെയ്ത് നികുതി അടക്കുന്നതിന് വില്ലേജ് ഓഫീസര്‍ക്ക് റിക്വസ്റ്റ് അയച്ച് ഭൂ ഉടമകള്‍ക്ക് വീട്ടില്‍ നിന്നു തന്നെ നികുതി അടവാക്കാം.