22-Nov-2016
മലപ്പുറം: മഅദിന്‍ അക്കാദമിയുടെ ഇരുപതാം വാര്‍ഷികാഘോഷമായ വൈസനിയത്തോടനുബന്ധിച്ച് തുടക്കം കുറിക്കുന്ന ലൈഫ് ലോംഗ് ലേണിംഗ് സെന്ററിന്റെ ഉദ്ഘാടനം മുന്‍ പ്രധാനമന്ത്രി എച്ച്.ഡി ദേവഗൗഡ നിര്‍വ്വഹിക്കും. 24ന് വൈകുന്നേരം 3ന് സ്വലാത്ത് നഗറില്‍ നടക്കുന്ന പരിപാടിയില്‍ ജലവിഭവ വകുപ്പ് മന്ത്രി മാത്യു ടി തോമസ് മുഖ്യാതിഥിയായിരിക്കും.
പ്രായമോ വിദ്യാഭ്യാസ യോഗ്യതയോ അടിസ്ഥാനമാക്കാതെ വിവിധ തൊഴിലുകള്‍ക്ക് പരിശീലനം നല്‍കുകയും വരുമാനം കണ്ടെത്താന്‍ സഹായിക്കുകയും ചെയ്യുന്ന പദ്ധതികളാണ് ലൈഫ് ലോംഗ് ലേണിംഗ് സെന്ററിനു കീഴില്‍ നടപ്പിലാക്കുക. കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയത്തിനു കീഴില്‍ യുവാക്കളുടെ നൈപുണ്യ വികസനത്തിനായി നടപ്പിലാക്കുന്ന പദ്ധതിയാണ് ഇതിനു കീഴില്‍ ആദ്യമായി തുടങ്ങുന്നത്. വിവധ തൊഴില്‍ പ്രശ്നങ്ങളുടെ പേരില്‍ നാട്ടിലേക്കു മടങ്ങേണ്ടി വരുന്ന പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഏറെ സഹായകമാകുന്ന പദ്ധതിയാണിത്. ജര്‍മനിയിലെ ഹംബര്‍ഗ് ആസ്ഥാനമായുള്ള യുനെസ്്കോ ലൈഫ്ലോംഗ് ലേണിംഗ് ഇന്‍സ്റ്റിറ്റിയൂട്ടുമായി സഹകരിച്ച് മഅ്ദിന്‍ ലൈഫ് ലോംഗ് ലേണിംഗ് സെന്ററിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കും.
വൈസനിയത്തിന്റെ ഭാഗമായുള്ള സൗഹൃദസംഗമവും വ്യാഴാഴ്ച നടക്കും. വൈകുന്നേരം നാലു മണിക്ക് മഅദിന്‍ അക്കാദമി ചെയര്മാന് സയ്യിദ് ഇബ്റാഹീമുല്‍ ഖലീലുല്‍ ബുഖാരിയുടെ അധ്യക്ഷതയില്‍ ആരംഭിക്കുന്ന പരിപാടിയില്‍ വിവിധ തുറകളിലെ പ്രഗത്ഭവ്യക്തിത്വങ്ങളുടെ സാനിധ്യമുണ്ടാവും. എം.എല്‍.എമാരായ കെ. കൃഷ്ണന് കുട്ടി, എ.പി അനില്‍ കുമാര്‍, വി. അബ്ദുല്‍ റഹിമാന്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്്ലിയാര്‍, ബി.എം. ഫാറൂഖ് ബംഗളൂരു, തിരുപ്പതി ശ്രീ വെങ്കടേശ്വര യൂണിവേഴ്സിറ്റി റെക്ടര്‍ പ്രഫ. എം. ഭാസ്്കര്‍, മഅ്ദിന്‍ അക്കാദമിക് വിഭാഗം ഡയറക്ടര്‍ ജനറല്‍ ഡോ. കെ. കെ.എന്‍ കുറുപ്പ്, ഡോ. ഹുസൈന് രണ്ടത്താണി സംബന്ധിക്കും. വൈകീട്ട് 6.30ന് നടക്കുന്ന സ്വലാത്ത് ആത്മീയ സംഗമത്തിന് സയ്യിദ് ഇബ്്റാഹീമുല്‍ ഖലീലുല്‍ ബുഖാരി നേതൃത്വം നല്‍കും. വാര്‍ത്താ സമ്മേളനത്തില്‍ മഅ്ദിന്‍ ലൈഫ് ലോംഗ് ലേണിംഗ് സെന്റര്‍ എക്സിക്യൂട്ടീവ് ഓഫീസര്‍ മുഹമ്മദ് സിറാജ്, വൈസനിയം പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ അബ്്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, എസ്.എസ്.എഫ് മലപ്പുറം ഈസ്റ്റ് പ്രസിഡണ്ട് ദുല്‍ഫുഖാറലി സഖാഫി, സ്വാഗത സംഘം കണ്‍വീനര്‍ സൈനുദ്ധീന്‍ നിസാമി കുന്ദമംഗലം തുടങ്ങിയവര്‍ പങ്കെടുത്തു.