Top Stories
മങ്കട ഉപജില്ലാ കലോത്സവം: ചെറുകുളമ്പ കെ.എസ്.കെ.എം.യു.പി. സ്‌കൂൾ കിരീടം നിലനിർത്തി
December 08, 2016

08-Dec-2016

കൊളത്തൂർ: ഇരുപത്തി ഏഴാമത് ഉപജില്ലാ കലോത്സവത്തിൽ കെ.എസ്.കെ.എം.യു.പി. സ്‌കൂൾ രണ്ടാം തവണയും ഓവറോൾ നേടി കലാ കിരീടം നില നിർത്തി. ജനറൽ കലോത്സവം, സംസ്കൃതോത്സവം എന്നിവയിൽ യഥാക്രമം 72ഉം 82ഉം പോയിന്റുകൾ നേടി സ്‌കൂളിൽ നിന്ന്
15 വിദ്യാർത്ഥികൾ എ ഗ്രേഡോടെ ജില്ലാ തലത്തിലേക്ക് മത്സരിക്കാൻ അർഹത നേടി. അറബിക് കലോത്സവത്തിൽ മൂന്നാം സ്ഥാനത്തോടെ ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരിക്കുകയാണ് ഉപജില്ലയിലെ ഏറ്റവും അധികം വിദ്യാർത്ഥികൾ പഠിക്കുന്ന ഈ യു.പി. സ്‌കൂൾ.

ശാസ്ത്രമേള, കായികമേള എന്നിവയിൽ നിലവിലെ ഓവറോൾ വിജയികളാണ് ഈ സ്ഥാപനം. മൂന്ന് മേളകളുടെയും വിജയത്തിനു പിന്നിൽ പ്രവർത്തിച്ച വിദ്യാർത്ഥികളെയും അദ്ധ്യാപകരെയും പി.ടി.എ അഭിനന്ദിച്ചു. യോഗത്തിൽ പ്രധാനാദ്ധ്യാപകൻ ഉസ്മാൻ ചിങ്കി.എം, പിടിഎ പ്രസിഡന്റ് അബ്ദുൽബഷീർ, അദ്ധ്യാപകരായ എം.ജെ. ജോസ്, സാലി ജോർജ്, വി.എസ്. ഉഷാകുമാരി, പി.നിഷാദ്, മുഹമ്മദ് ബഷീർ.വി, വി.കെ. വസന്തകുമാർ, സലീന.പി, ജമീല.കെ.എം, റസീന.വി.കെ, ശ്രീലത.വി.ടി, ജഷീർ.ടി എന്നിവർ സംസാരിച്ചു.

Share this post: