Top Stories
മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് റാഗിംഗ് : സമിതിയുടെ റിപ്പോര്‍ട്ട് ജില്ലാ കോടതിക്ക് സമര്‍പ്പിച്ചു
December 24, 2016

24-Dec-2016
മഞ്ചേരി: മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ റാഗ് ചെയ്ത സംഭവത്തില്‍ അന്വേഷണത്തിന് നിയോഗിക്കപ്പെട്ട മൂന്നംഗ സമിതിയുടെ റിപ്പോര്‍ട്ട് ജില്ലാ കോടതിക്ക് സമര്‍പ്പിച്ചു. ഇക്കഴിഞ്ഞ ദിവസം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പലിന്റെ ചേംബറില്‍ നടന്ന യോഗത്തില്‍ അന്വേഷണം പൂര്‍ത്തിയായില്ലെന്ന് സമിതി അറിയിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റിപ്പോര്‍ട്ട് സമര്‍പ്പണം വെള്ളിയാഴ്ചത്തേക്ക് മാറ്റിയത്. കോളേജിലെ സീനിയര്‍ പ്രൊഫസര്‍മാരായ ഡോ. സി അജിത (സൈക്കോളജി), ഡോ. പി ജെ ബാബു (സര്‍ജ്ജറി), ഡോ. സുപ്രിയ (പാത്തോളജി) എന്നിവരാണ് അന്വേഷണ സമിതി അംഗങ്ങള്‍. റിപ്പോര്‍ട്ടില്‍ തീരുമാനമാകുന്നതു വരെ ആരോപണ വിധേയരായ വിദ്യാര്‍ത്ഥികളുടെ സസ്‌പെന്‍ഷന്‍ തുടരും. ഈ കലായളവില്‍ ഇവര്‍ കാമ്പസിലോ ഹോസ്റ്റലിലോ പ്രവേശിക്കാന്‍ പാടില്ല. ഇക്കഴിഞ്ഞ ദിവസം ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റി സെക്രട്ടറിയായ സബ് ജഡ്ജ് രാജന്‍ തട്ടില്‍ കോളേജ് സന്ദര്‍ശിക്കുകയും റാഗിങിന് ഇരയായ വിദ്യാര്‍ത്ഥികളില്‍ നിന്ന് തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു. ജില്ലാ ജഡ്ജിയുടെ നിര്‍ദ്ദേശ പ്രകാരമായിരുന്നു സബ് ജഡ്ജിയുടെ കാമ്പസ് സന്ദര്‍ശനം.

Share this post: