Top Stories
മഞ്ചേരി ജങ്ക്ഷനില് ഗതാഗതം ക്രമീകരിച്ചു
June 16, 2016

15, June 2016
മലപ്പുറം : മഞ്ചേരി- ഒലിപ്പുഴ റോഡില് മഞ്ചേരി സെന്ട്രല് ജങ്ക്ഷനില് ഓവുപാലം പുതുക്കിപ്പണിയുന്ന പ്രവൃത്തി നടക്കുന്നതിനാല് പ്രവൃത്തി തീരുന്നത് വരെ ഇതുവഴിയുള്ള ഗതാഗതം ക്രമീകരിച്ചു. പാണ്ടിക്കാട് ഭാഗത്ത് നിന്ന് വരുന്ന വാഹനങ്ങള് പഴയ ബസ് സ്റ്റാന്ഡിനകത്തു കൂടി മലപ്പുറം റോഡില് പ്രവേശിക്കണം. മലപ്പുറം ഭാഗത്ത് നിന്ന് പാണ്ടിക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള് കച്ചേരിപ്പടി ജങ്ക്ഷനില് നിന്ന് ബൈപ്പാസ് വഴി പോകണം. കോഴിക്കോട് ഭാഗത്ത് നിന്ന് പാണ്ടിക്കാട് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള് ജസീല ജങ്ക്ഷന് വഴി പാണ്ടിക്കാട് റോഡില് പ്രവേശിക്കണം.

Share this post: