Top Stories
മഞ്ചേരി മെഡിക്കല്‍ കോളേജില്‍ എം സി ഐ പരിശോധന ആരംഭിച്ചു
December 03, 2016

03-Dec-2016

മഞ്ചേരി: മഞ്ചേരി ഗവണ്‍മെന്റ്‌ മെഡിക്കല്‍ കോളേജിലെ അഞ്ചാം ബാച്ച്‌ എം ബി ബി എസ്‌ പ്രവേശനത്തിന്‌ അംഗീകാരം നല്‍കുന്നതിനു മുന്നോടിയായുള്ള മെഡിക്കല്‍ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യയുടെ പരിശോധന ഇന്ന ലെ ആരംഭിച്ചു. ഒറീസ ബേരംപൂര്‍ മെഡിക്കല്‍ കോ ളേജ്‌ പ്രൊഫസര്‍ ഡോ. രാമരാമന്‍ മൊഹന്തി, അഹമ്മദാബാദ്‌ ഗവണ്‍ മെന്റ്‌ മെഡിക്കല്‍ കോളേജ്‌ പ്രൊഫസര്‍ ഡോ. ജയേഷ്‌ ദത്ത്‌, ബംഗലൂരു ഗവണ്‍മെന്റ്‌ മെഡിക്കല്‍ കോളേജ്‌ പ്രൊഫസര്‍ ഡോ. കെ ആര്‍ മമത എന്നിവരാണ്‌ പരിശോധനക്കായി ഇന്നലെ രാവിലെ പത്തുമണിയോടെ മഞ്ചേരി മെഡിക്കല്‍ കോളേജിലെത്തിയത്‌.

മൂന്ന്‌ സംഘമായി തിരിഞ്ഞായിരുന്നു പരിശോധന. ആദ്യ സംഘം ആശുപത്രിയിലെ സര്‍ജ്ജിക്കല്‍ വിഭാഗം പരിശോധിച്ചു. രണ്ടാം സംഘം മെഡിക്കല്‍ വിഭാഗവും മൂന്നാം സംഘം കോളേജ്‌ വിഭാഗവും പരിശോധിച്ചു. തുടര്‍ന്ന്‌ മെഡിക്കല്‍ കോളേജിലെയും ആശുപത്രിയിലെയും മുഴുവന്‍ ഡോക്‌ടര്‍മാരുടെയും സര്‍ട്ടിഫിക്കറ്റുകളും രേഖകളും സംഘം പരിശോധനക്ക്‌ വിധേയമാക്കി. പരിശോധന ഇന്നും തുടരും. മെഡിക്കല്‍ കോളേജിനോടനുബന്ധിച്ചുള്ള അര്‍ബ്ബണ്‍, റൂറല്‍ കേന്ദ്രങ്ങള്‍ ഇന്ന്‌ പരിശോധിക്കും. പരിശോധനക്ക്‌ ശേഷം എം സി ഐ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ടില്‍ മെഡിക്കല്‍ കോളേജിന്‌ എന്തെങ്കിലും അപാകതകള്‍ സൂചിപ്പിക്കുന്ന പക്ഷം അവ പരിഹരിച്ച ശേഷം മറ്റൊ രു പരിശോധന കൂടി നടത്തിയേക്കും. ന്യൂനതകള്‍ പരിഹരിക്കാന്‍ പരമാവധി പരിശ്രമം നടത്തിയിട്ടുണ്ടെന്ന്‌ പ്രിന്‍സിപ്പല്‍ ഡോ. കെ മോഹനന്‍ പറഞ്ഞു. ഇത്തവണയും കേന്ദ്രത്തിന്‌ അംഗീകാരം ലഭിക്കുന്ന പക്ഷം ഒരു പരിശോധന ക്ക്‌ കൂടി മഞ്ചേരി മെഡിക്കല്‍ കോളേജ്‌ വിധേയമാകേണ്ടതായുണ്ട്‌. ആദ്യ ബാച്ച്‌ എം ബി ബി എസ്‌ പരീക്ഷ എഴുതുന്ന ദിവസം മെഡിക്കല്‍ കൗണ്‍സില്‍ ഓഫ്‌ ഇന്ത്യ പരിശോധന നടത്തും. ഈ പരിശോധന വിജയകരമാകുന്നതോടെ മഞ്ചേരി മെഡിക്കല്‍ കോളേജിന്‌ പൂര്‍ണ്ണ അംഗീകാരമാകും. പ്രഥമ ബാച്ചിന്റെ ഒന്നാം വര്‍ഷ പരിക്ഷയില്‍ നൂറുശതമാനമായിരുന്നു വിജയം. തുടര്‍ന്നും ഉന്നത പഠന നിലവാരം പുലര്‍ത്താന്‍ മഞ്ചേരി മെഡിക്കല്‍ കോളേജിന്‌ സാധിച്ചിട്ടുണ്ട്‌.

Share this post: