Top Stories
മഞ്ചേരി മെഡിക്കല്‍ കോളേജ്: അഞ്ചാം ബാച്ചില്‍ പ്രവേശനമാരംഭിച്ചു
July 25, 2017

25-Jul-2017
മഞ്ചേരി: മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ എം ബി ബി എസ് അഞ്ചാം ബാച്ചിലേക്കുള്ള പ്രവേശനം ഇന്നലെ ആരംഭിച്ചു. കേരള മെഡിക്കല്‍ എന്‍ട്രന്‍സില്‍ നിന്ന് 85 പേര്‍ക്കും അഖിലേന്ത്യാ മെഡിക്കല്‍ എന്‍ട്രന്‍സില്‍ നിന്നും 15 പേര്‍ക്കുമാണ് മെരിറ്റ് അടിസ്ഥാനത്തിലുള്ള പ്രവേശനം. ഇന്നലെ രക്ഷിതാക്കള്‍ക്കൊപ്പം അപേക്ഷയുമായെത്തിയ 20 വിദ്യാര്‍ത്ഥികളില്‍ 19 പേര്‍ക്ക് പ്രവേശനം ലഭിച്ചു. അപേക്ഷയിലെ സാങ്കേതിക പിഴവ് മൂലമാണ് ഒരു വിദ്യാര്‍ത്ഥിക്ക് പ്രവേശനം ലഭിക്കാതെ പോയത്. ഈ വിദ്യാര്‍ത്ഥിയുടെ അപേക്ഷ ഇന്ന് പരിഗണിക്കും.

പുതിയ അക്കാഡമി കെട്ടിടത്തിലെ ലൈബ്രറി ഹാളിലായിരുന്നു അപേക്ഷകള്‍ സ്വീകരിച്ചിരുന്നത്. 28 വരെ അപേക്ഷ സ്വീകരിക്കും. മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ പ്രത്യേക നിര്‍ദ്ദേശമനുസരിച്ച് ആഗസ്റ്റ് ഒന്നിന് ഓറിയന്റേഷന്‍ ക്ലാസ് ആരംഭിക്കും. റഗുലര്‍ ക്ലാസുകള്‍ ആഗസ്റ്റ് 17ന് തുടങ്ങാനാകുമെന്ന് പ്രതിക്ഷിക്കുന്നു.

Share this post: