Top Stories
മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് സൗജന്യ മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം
May 30, 2017

30-May-2017

മലപ്പുറം: സംസ്ഥാന മത്സ്യവകുപ്പ് മുഖേന മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മെഡിക്കല്‍ എന്‍ട്രന്‍സ് പരിശീലനം സൗജന്യമായി ഫിഷറീസ് വകുപ്പ് മുഖാന്തിരം നല്‍കുന്നു. ഒരു വര്‍ഷത്തെ റസിഡന്‍ഷ്യല്‍ എന്‍ട്രന്‍സ് കോച്ചിംഗിന് വിദ്യാര്‍ത്ഥിക്ക് ആവശ്യമായ തുക പൂര്‍ണ്ണമായും സര്‍ക്കാര്‍ വഹിക്കും. അപേക്ഷാ ഫോം ഫിഷറീസ് വകുപ്പിന്റെ ളശവെലൃശല.െസലൃമഹമ.ഴീ്.ശി ല്‍ ഠൃമശിശിഴ എന്ന ഘശിസ ലൂടെ ജൂണ്‍ 15നകം അപേക്ഷ സമര്‍പ്പിക്കണം. പാലാ ബ്രില്ല്യന്റ്‌സ് സ്റ്റഡി സെന്റര്‍ മുഖേനയും, തൃശ്ശൂര്‍ പ്രൊഫസര്‍ തോമസ് ക്ലാസസ് മുഖേനയുമാണ് പദ്ധതി നടപ്പാക്കുന്നത്. വിശദ വിവരങ്ങള്‍ക്ക് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസ് പൊന്നാനിയുമായി ബന്ധപ്പെടാം. ഫോണ്‍ നമ്പര്‍ 0494-2666428.ഹയര്‍ സെക്കന്ററി / വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി തലത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി വിഷയങ്ങള്‍ക്ക് 85 ശതമാനം മാക്കോടെ വിജയിച്ച മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ രജിസ്റ്റര്‍ ചെയ്തിട്ടുളള മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് അപേക്ഷിക്കാം.

Share this post: