Top Stories
മദ്യനയത്തിനെതിരെ പ്രചരണം നടത്തും: ജനശ്രീ ജില്ല മിഷന്‍
July 03, 2017

03-Jul-2017
കൊണ്ടോട്ടി: കേരളത്തില്‍ വ്യാപകമായി പൂട്ടിയ ബാറുകള്‍ തുറന്നും പുതുതായി അനുവദിച്ചും സംസ്ഥാനത്തെ ജനങ്ങളെ മദ്യത്തില്‍ മുക്കി കൊല്ലാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ജനശ്രീ ജില്ലാമിഷന്‍ യോഗം കുറ്റപ്പെടുത്തി. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിര്‍ത്തലാക്കിയ ബാറുകള്‍ വീണ്ടും തുറക്കുന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നും യോഗം വിലയിരുത്തി.
തെറ്റായ മദ്യനയത്തിനെതിരെ ജനശ്രീ സംഘം, മണ്ഡലം ബ്ലോക്ക് തലത്തില്‍ പ്രചരണം നടത്താനും യോഗം തീരുമാനിച്ചു. ജില്ല വര്‍ക്കിംഗ് ചെയര്‍മാന്‍ പി എ അബ്ദുല്‍ അലി അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ജബീബ് സുക്കീര്‍, പത്മനാഭന്‍, എം. പി അബ്ദുള്ള, പ്രഭീഷ്, സൈനുദ്ദീന്‍, മുരളി, ജസീന്ത ടീച്ചര്‍, അജ്മല്‍, സുരേഷ്, അരവിന്ദന്‍ എന്നിവര്‍ സംസാരിച്ചു.

Share this post: