Top Stories
മനുഷ്യർ ചരിത്രം പഠിക്കാന്‍ തയ്യാറാവുന്നില്ല -ഖദീജ മുംതാസ്
May 25, 2017

മലപ്പുറം: ചരിത്രം പഠിക്കാതെ വർത്തമാനകാലത്ത് മാത്രം ജീവിക്കുന്നവരായി മനുഷ്യർ മാറിയതായി എഴുത്തുകാരി ഖദീജ മുംതാസ് അഭിപ്രായപ്പെട്ടു.
വർത്തമാനകാല വെല്ലുവിളികളെ നേരിടാനുള്ള കരുത്ത് ചരിത്രം പഠിക്കാത്തവർക്ക് നേടാൻ കഴിയില്ല. എഴുത്തച്ചൻ അക്ഷരങ്ങളും ഭാഷയുമുണ്ടാക്കിയത് ചരിത്രങ്ങളെ അതിന്റെ അറിവുകളെ ഭാഷാ പരിമിതികൊണ്ട് അന്യമായർക്ക് അതിൽ നിന്നുള്ള മോചനം കൂടി നേടിക്കൊടുക്കലായിരുന്നെന്നും അവർ പറഞു.മലപ്പുറം DTPC ഹാളിൽ കേരള പോലീസ് അസോസിയേഷൻ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള കുടുംബസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ശ്രീമതി.ഖദീജ മുംതാസ്.

Share this post: