Top Stories
മരം വീണ് മൂന്ന് വീടുകള്‍ തകര്‍ന്നു
July 20, 2017

20-Jul-2017
മഞ്ചേരി: കനത്ത മഴയിലും കാറ്റിലും മരം വീണ് ഏറനാട് താലൂക്കിലെ മൂന്ന് വീടുകള്‍ തകര്‍ന്നു. നറുകര വില്ലേജില്‍ ചെരണി സ്വദേശി ആലിയുടെ ഭാര്യ സുഹ്‌റയുടെ വീടിനു മുകളില്‍ മരം വീണ് 40000 രൂപയുടെ നാശനഷ്ടമുണ്ടായി. മഞ്ചേരി വില്ലേജില്‍ പുല്ലഞ്ചേരി കമ്പളത്തൊടി ഷാഹുല്‍ ഹമീദിന്റെ ഭാര്യ റഷീദ, പൂക്കോട്ടൂര്‍ വില്ലേജിലെ പിലാക്കല്‍ പടിക്കപ്പറമ്പില്‍ അബുബക്കര്‍ എന്നിവരുടെ വീടുകള്‍ക്കു മുകളിലും മരം വീണ് നാശനഷ്ടമുണ്ടായി.

Share this post: