07-Jun-2017
കൊണ്ടോട്ടി: വളര്‍ന്നു പന്തലിച്ച മരത്തിന്റെ ചില്ലകള്‍ ഗതാഗതത്തിന് ഭീഷണിയാകുന്നു. കൊണ്ടോട്ടി മെയിന്‍ റോഡില്‍ പഴയ ബസ് സ്റ്റാന്റിന് സമീപമുളള ചീനി മരങ്ങളാണ് വളര്‍ന്നു പന്തലിച്ച് ചില്ലകള്‍ റോഡിലേക്ക് താഴ്ന്നു നില്‍ക്കുന്നത്. വലിയ വാഹനങ്ങള്‍ക്ക് മുകളില്‍ തട്ടുന്ന ചില്ലകള്‍ ബൈക്ക് യാത്രക്കാരന്റെ പോലും തലയില്‍ തട്ടുന്ന നിലയിലേക്ക് താഴ്ന്നു കൊണ്ടിരിക്കയാണ്. ശക്തമായ കാറ്റില്‍ ചില്ലകള്‍ പൊട്ടി വീഴുകയാണെങ്കില്‍ ദുരന്തമായിരിക്കും വരാന്‍ പോകുന്നത്. ഇലക്ട്രിക് വയറുകളും കമ്പികള്‍ക്ക് പുറമെ സര്‍വ്വീസ് വയറുകളും മരച്ചില്ലകള്ക്കുളളിലൂടെ കടന്നു പോകുന്നുണ്ട്. അപകടം വരുന്നതിന് മുമ്പ് ഭീഷണിയായ ചില്ലകള്‍ വെട്ടി മാറ്റിയാല്‍ അതാകും ഏറ്റവും ഗുണകരമാവുക.