Top Stories
മലപ്പുറം ഉപജില്ലാ സ്‌കൂള്‍ കലോത്സവം നാളെ (26) ആരംഭിക്കും
November 25, 2016

25-Nov-2016

മലപ്പുറം: മലപ്പുറം ഉപജില്ലാ സ്‌കൂള്‍ കലോത്‌സവം 26, 28, 29, 30 തിയ്യതികളില്‍ പൂക്കോട്ടൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കുമെന്ന്‌ സ്വാഗത സംഘം ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. ഇന്ന്‌ ഉച്ചയ്‌ക്ക്‌ 2ന്‌ രജിസ്‌ട്രേഷന്‍ ആരംഭിക്കും. 26ന്‌ രാവിലെ 9ന്‌ സ്റ്റേജിതര മത്സരങ്ങള്‍ അത്താണിക്കല്‍ എം ഐ സി ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളില്‍ നടക്കും. ഉച്ചയ്‌ക്ക്‌ 2ന്‌ ഘോഷയാത്ര നടക്കും. വൈകുന്നേരം 4ന്‌ ഉദ്‌ഘാടന സമ്മേളനം പൂക്കോട്ടൂര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. പി ഉബൈദുള്ള എം എല്‍ എ ഉദ്‌ഘാടനം നിര്‍വ്വഹിക്കും. ടി വി ഇബ്രാഹീം എം എല്‍ എ അധ്യക്ഷത വഹിക്കും. സാഹിത്യകാരന്‍ പി സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ സക്കീനപുല്‍പ്പാടന്‍ മുഖ്യാതിഥിയായിരിക്കും. മലപ്പുറം ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ സലീന, മലപ്പുറം, കോട്ടക്കല്‍ മുനിസിപ്പല്‍ ചെയര്‍മാന്‍മാര്‍, പഞ്ചായത്ത്‌ പ്രസിഡണ്ടുമാര്‍ സംബന്ധിക്കും. ഉപജില്ലയിലെ 93 വിദ്യാലയങ്ങളില്‍ നിന്ന്‌ 282 ഇനങ്ങളിലായി 3461 മത്സരാര്‍ത്ഥികള്‍ പങ്കെടുക്കും. പൂക്കോട്ടൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ജി എല്‍ പി എസ്‌ പൂക്കോട്ടൂര്‍ ഓള്‍ഡ്‌, മെട്രോ ഓഡിറ്റോറിയം എന്നിവിടങ്ങളിലായി ഒന്‍പത്‌ വേദികള്‍ സജ്ജീകരിച്ചിട്ടുണ്ട്‌. പത്രസമ്മേളനത്തില്‍ സ്വാഗത സംഘം ചെയര്‍മാന്‍ പൂക്കോട്ടൂര്‍ പഞ്ചായത്ത്‌ പ്രസിഡണ്ട്‌ വി പി സുമയ്യ, സ്വാഗത സംഘം ജനറല്‍ കണ്‍വീനര്‍ പ്രിന്‍സിപ്പാള്‍ എം സി അബ്‌ദുല്‍റസാഖ്‌, സ്വാഗത സംഘം കണ്‍വീനര്‍ മുഹമ്മദ്‌ ഇഖ്‌ബാല്‍ കരുവള്ളി, ജി എച്ച്‌ എസ്‌ എസ്‌ പൂക്കോട്ടൂര്‍ പി ടി എ പ്രസിഡണ്ട്‌ സലീം കൊടക്കാടന്‍, പബ്ലിസിറ്റി കമ്മിറ്റി കണ്‍വീനര്‍ ടി പി ആരിഫ്‌ മുഹമ്മദ്‌ പത്രസമ്മേളനത്തില്‍ പരിപാടികള്‍ വിശദീകരിച്ചു.

Share this post: