Top Stories
മലപ്പുറം ജില്ലാപഞ്ചായത്ത് ജില്ലാതല കേരളോത്സവ കായിക മത്സരങ്ങള്‍ക്ക് തുടക്കമായി
December 23, 2016

23-Dec-2016
വേങ്ങര: കായിക പ്രേമികളുടെ മനസ്സില്‍ ആവേശ തിരയിളക്കി മലപ്പുറം ജില്ലാപഞ്ചായത്ത് ജില്ലാതല കേരളോത്സവ കായിക മത്സരങ്ങള്‍ക്ക് തുടക്കമായി. പറപ്പൂര്‍ പഞ്ചായത്ത് മിനി സ്‌റ്റേഡിയത്തില്‍ ട്വന്റി ട്വന്റി ക്രിക്കറ്റ് മത്സരം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.പി.ഉണ്ണികൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. ആദ്യ മത്സരം മലപ്പുറം പെരിന്തല്‍മണ്ണ ബ്ലോക്കുകള്‍ തമ്മിലാ യിരുന്നു. പറപ്പൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പറങ്ങോട ത്ത് മുഹമ്മദ് കുട്ടി അധ്യക്ഷത വഹിച്ചു. സലിം കുരുവമ്പലം, പി കെ അസ്‌ലൂ, ടി കെ.അബ്ദുറഹിം, ബുഷ്‌റമജീദ്, ഹുസൈന്‍, യൂത്ത് കോഡിനേറ്റര്‍ നജ്മുദ്ദീന്‍, സുപ്രണ്ട് ഷൗക്കത്ത്, കായിക മത്സരങ്ങളുടെ കണ്‍വീനര്‍മാരായ ജയ് സല്‍, കെ കെ രവീന്ദ്രന്‍, പി ഇബ്രാഹിം സംസാരിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന ചെസ്സ് മത്സരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി കെ അസ് ലു ഉദ്ഘാടനം ചെയ്തു. വിവിധ മത്സരങ്ങള്‍ ഇന്നും നാളെയും നടക്കും. ഇന്ന് ‘ഫുട്‌ബേള്‍ മത്സരം. കോഴിച്ചെന എംഎസ്പി ഗ്രൗണ്ടില്‍ഡപ്യൂട്ടി കമാന്റന്റ് കുരികേശ് മാത്യൂ ഉദ്ഘാടനം ചെയ്യും. ഷട്ടില്‍ മത്സരം വേങ്ങര റാക്കറ്റ് ഹട്ട് ഇന്റോര്‍ സ്‌റ്റേഡിയത്തില്‍ വേങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി കെ കുഞ്ഞാലന്‍കുട്ടിയും ഉദ്ഘാടനം ചെയ്യും.

Share this post: