Top Stories
മലപ്പുറം ജില്ല സമ്പൂര്‍ണ്ണ 10-ാംതരം തുല്യതയിലേക്ക്‌
July 07, 2017

07-Jul-2017
മലപ്പുറം : മലപ്പുറത്തെ സമ്പൂര്‍ണ 10- ാം തരം തുല്ല്യതാ ജില്ലയാക്കുന്നതിനുള്ള പദ്ധതികള്‍ക്ക്‌ തുടക്കമായി. രണ്ട്‌ ഘട്ടമായാണ്‌ സമ്പൂര്‍ണ പത്താം തരം എന്ന ദൗദ്യം പൂര്‍ത്തിയാക്കുക. ഇതിന്‌ മുന്നോടിയായി ജില്ലയിലെ തദ്ദേശസ്വയംഭരണ അധ്യക്ഷന്‍മാരുടെ യോഗം ജില്ലാ പഞ്ചായത്ത്‌ ഹാളില്‍ ചേരാനും പത്താംതരം തുല്യത രജിസ്‌ട്രേഷന്‍ ശക്തിപ്പെടുത്തുന്നതിനും ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.പി.ഉണ്ണികൃഷ്‌ണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ജില്ലാ സാക്ഷരതാ സമിതി യോഗം തീരുമാനിച്ചു.
തുടര്‍വിദ്യാഭ്യാസ കലോത്സവം ആഗസ്റ്റ്‌ 19,20 തിയ്യതികളില്‍ മലപ്പുറത്ത്‌ നടത്താനും മുഴുവന്‍ തുല്യത പഠിതാക്കളെയും വിജയശ്രീ പദ്ധതിയില്‍ ഉള്‍പ്പെടുത്തി മോട്ടിവേഷന്‍ ക്ലാസ്‌ നടത്താനും തീരുമാനിച്ചു. സാക്ഷരതാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ മനോജ്‌ സെബാസ്റ്റ്യന്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌ സക്കീന പുല്‍പ്പാടന്‍, വികസന കാര്യചെയര്‍മാന്‍ ഉമ്മര്‍ അറക്കല്‍, ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷന്‍ വി.സുധാകരന്‍, സാക്ഷരതാ മിഷന്‍ എക്‌സിക്യുട്ടീവ്‌ അംഗങ്ങളായ സലിം കുരുവമ്പലം, കെ.എം. റഷീദ്‌, പൊതുമരാമത്ത്‌ സ്റ്റാന്റിംഗ്‌ കമ്മിറ്റി അനിത കിഷോര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു. അസി. കോ-ഓര്‍ഡിനേറ്റര്‍ പി.വി.ശാസ്‌ത പ്രസാദ്‌ സ്വാഗതവും പി.വി.പാര്‍വ്വതി നന്ദിയും പറഞ്ഞു.

Share this post: