Top Stories
മലയാളത്തിൽ സാഹിത്യമെഴുതിയിട്ട് ആർക്കും ബിൽ ഗ്രേറ്റ്സ് ആവാൻ കഴിയില്ല : സി.രാധാകൃഷ്ണൻ
June 05, 2017


05-Jun-2017
പെരിന്തൽമണ്ണ: മലയാളത്തിൽ സാഹിത്യമെഴുതിയിട്ട് ആർക്കും ബിൽ ഗ്രേറ്റ്സ് ആവാൻ കഴിയില്ലെന്നും ഒരു എഴുത്ത് സാംസ്ക്കാരിക പ്രവർത്തനമാകുന്നത് അത് വായനക്കാരനെ മാറ്റിത്തീർക്കുമ്പോൾ മാത്രമാണ് എന്നും പ്രസിദ്ധ സാഹിത്യകാരൻ സി.രാധാകൃഷ്ണൻ പറഞ്ഞു.തൃശ്ശൂർ അങ്കണം സാംസ്ക്കാരിക വേദി യുടെ അക്ബർ കക്കട്ടിൽ സ്മാരക കഥാ പുരസ്ക്കാരച്ചടങ്ങ് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദ്ദേഹം.ഓരോ കൃതിയും എഴുത്തുകാരനിൽ ഉണ്ടാക്കുന്ന സന്തോഷത്തിന്റെ അളവാണ് ആ കൃതിയുടെ മൂല്യമെന്നും അദ്ദേഹം പറഞ്ഞു.അന്തരിച്ച പ്രസിദ്ധ സാഹിത്യകാരൻ അക്ബർ കക്കട്ടിലിന്റെ സ്മരണാർത്ഥം കഥക്ക് ഏർപ്പെടുത്തിയ പുരസ്ക്കാരം ബൈജു.സി.പി ക്കും പി.മുജീബ് റഹ്മാനും സി.രാധാകൃഷ്ണൻ ചടങ്ങിൽ സന്മാനിച്ചു.പുതിയ എഴുത്തുകാർക്ക് എഴുത്തു സൗഹൃദ് ങ്ങൾ ഇല്ലാതാവുകയാണെന്ന് അക്ബർ കക്കട്ടിൽ അനുസ്മരണം നടത്തിയ നിരൂപകൻ ബാലചന്ദ്രൻ വടക്കേടത്ത് പറഞ്ഞു. അക്ബറിന്റെ തലമുറയിലെ എഴുത്തുകാർ എഴുത്തും ജീവിതവും സൗഹൃദങ്ങളിലൂടെ വളർത്തിയവരാണ്.ചടങ്ങിൽ അങ്കണം സാംസ്ക്കാരിക വേദി ചെയർമാൻ ആർ.ഐ.ഷംസുദ്ധീൻ അദ്ധ്യക്ഷനായിരുന്നു.റഹ്മാൻ കിടങ്ങയം, കെ.ടി ഷാഹുൽ ഹമീദ് എന്നിവർ ആശംസകൾ അർപ്പിച്ചു.കഥ ക്കുള്ള പ്രോൽസാഹന സമ്മാനങ്ങൾ നേടിയ അനിൽ മുകുന്നേരി ,ശ്രീജിത്ത് മൂത്തേടം, രാമകൃഷ്ണൻ കൂരിയോട്, ഷമീറ എം.പി എന്നിവർക്കും പുരസ്ക്കാരങ്ങൾ സി.രാധാകൃഷ്ണൻ സമ്മാനിച്ചു. ബൈജു സി പി, പി.മുജീബ് റഹ്മാൻ എന്നിവർ പുരസ്ക്കാരത്തിന് നന്ദി രേഖപ്പെടുത്തി സംസാരിച്ചു.കെ.ആർ മുരളി സ്വാഗതവും ജയപ്രകാശ് പാറപ്പുറത്ത് നന്ദിയും പറഞ്ഞു.

Share this post: