28-Jun-2017
തിരൂര്‍: മലയാളസര്‍വകലാശാലയില്‍ ജൂണ്‍ 29, 30 ജൂലൈ 1, 3, 4 തിയതികളില്‍ അടൂര്‍ ചലച്ചിത്രോത്സവം സംഘടിപ്പിക്കും. സമാപന ദിവസമായ ജൂലൈ നാലിന് അടൂര്‍ ഗോപാലകൃഷ്ണനുമായി വിദ്യാര്‍ത്ഥികള്‍ സംവദിക്കുന്ന ‘അടൂരിനൊപ്പം’ എന്ന പരിപാടിയും പ്രഭാഷണവും നടക്കും. 29ന് 2ന് വൈസ് ചാന്‍സലര്‍ കെ. ജയകുമാര്‍ മേള ഉദ്ഘാടനം ചെയ്യും.
ഉദ്ഘാടനചിത്രമായി ‘സ്വയംവരം’ പ്രദര്‍ശിപ്പിക്കും. തുടര്‍ന്നുള്ള ദിവസങ്ങളില്‍ എലിപ്പത്തായം, മുഖാമുഖം, അനന്തരം, വിധേയന്, മതിലുകള്‍, നിഴല്‍ക്കൂത്ത്, പിന്നെയും എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്. ജൂലൈ 4ന് കാലത്ത് 10 മണിക്ക് ‘അടൂരിനൊപ്പം’ എന്ന പരിപാടിക്ക് ശേഷം 2.30ന് ‘ചലച്ചിത്രപഠനം സമീപനങ്ങളും സാധ്യതകളും’ എന്ന വിഷയത്തില്‍ അടൂര്‍ പ്രഭാഷണവും നടത്തും. കലാശാലയിലെ ചലച്ചിത്രപഠനവിഭാഗമാണ് മേളയ്ക്ക് നേതൃത്വം നല്‍കുന്നത്.