26-May-2017
മലപ്പുറം : മലയാള പഠനം കാര്യക്ഷമമാക്കാന്‍ തുഞ്ചത്തെഴുത്തച്ചന് സര്‍വകലാശാല തയ്യാറാക്കിയ ‘മലയാള പാഠം’ കര്‍മ്മ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് സര്‍വകലാശാലയുടെ അക്ഷരം കാമ്പസില്‍ മെയ് 29ന് രാവിലെ 11ന് നിര്‍വഹിക്കും. ഭാഷാശാസ്ത്രം വിദ്യാര്‍ഥികളുടെ ഗവേഷണ ജേണലിന്റെയും സര്‍വകലാശാല പ്രസിദ്ധീകരിക്കുന്ന രണ്ട് പുസ്തകളുടെയും മലയാള പഠനം രസകരമാക്കുന്ന ഒരു പുതിയ സൈബര്‍ ഉല്പന്നത്തിന്റെയും പ്രകാശനവും മുഖ്യമന്ത്രി നിര്‍വഹിക്കും. സി. മമ്മുട്ടി എം.എല്‍.എ അധ്യക്ഷനാവും. പരിപാടിയില്‍ സാഹിത്യകാരന് സി. രാധാകൃഷ്ണന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണികൃഷ്ണന്, വൈസ് ചാന്സ്ലര് കെ. ജയകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.