Top Stories
മലയോരം ഡെങ്കിപ്പനി യുടെയും മഞ്ഞപ്പിത്തത്തിന്റെയും പിടിയില്‍
June 12, 2017

കാളികാവ്: മലയോരം ഡെങ്കിപ്പനി യുടെയും മഞ്ഞപ്പിത്തത്തിന്റെയും പിടിയില്‍. നൂറ് കണക്കിന് പേര്‍ ചികി ത്സയില്‍ പലരുടെയും നില ഗുരുതരം. മഞ്ഞപ്പിത്തം ബാധിച്ച് കഴിഞ്ഞാഴ്ച യുവാവ് മരിച്ചു.
രോഗം മലയോരം കീഴടക്കിയിട്ടും സര്‍ക്കാര്‍ ആശുപത്രികളില്‍ മതിയായ ചികിത്സ നല്‍കാന്‍ സാഹചര്യമില്ല. അത്യാവശ്യത്തിനുവേണ്ട മരുന്നും ജീവനക്കാരുമില്ല.
ആകെയുള്ളത് പാരസെറ്റമോള്‍ മാത്രം. വര്‍ഷങ്ങളായി കാളികാവ് സിഎച്ച്‌സി യിലെ ഒഴിവു നികത്താന്‍ സര്‍ക്കാര്‍ തയ്യാ റായിട്ടില്ല. ഇപ്പോള്‍ ദിനേന ആയിര ത്തോളം പേരാണ് ഒപിയിലെത്തുന്നത്. സ്റ്റാഫ് നഴ്‌സുമാര്‍ ലാബ് ടെക്‌നീഷ്യന്‍ എന്നിവരെ അടിയന്തിരമായി നിയ മിക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം. ഡെങ്കി മഞ്ഞപ്പിത്തം കൗണ്ട് ടെസ്റ്റ് എന്നിവക്ക് ഒരു രോഗിക്ക് എഴുനൂറ് രൂപയോളം ചെലവ് വരും.
ഇത് പുറത്തെ ലാബുകളില്‍ നിന്നാണ് പരിശോധിക്കുന്നത്. ഒന്നിടവിട്ട് നടത്തേണ്ട ഇത്തരം ടെസ്റ്റുകള്‍ പാവപ്പെട്ട രോഗികള്‍ക്ക് സാധിക്കാതെ വരികയാണ്.
ബോക്ക് പഞ്ചായത്തിന്റെ ചെലവില്‍ താല്‍ക്കാലികമായി നിയമിച്ച ഒരാളാണ് ഇപ്പോള്‍ ലാബിലുള്ളത്. പനി ബാധി തരുടെ എണ്ണം ദിനംപ്രതി വര്‍ദ്ധിക്കുക യാണ്.

Share this post: