Top Stories
മല്‍പ്രം ഭാഷ – മൈഗുരുഡ് മൂന്നാം പതിപ്പ്
June 01, 2016

01, June 2016
മലപ്പുറം : ഡോ: പ്രമോദ് ഇരുമ്പുഴി രചിച്ച മല്‍പ്രം ഭാഷ – മൈഗുരുഡ് എന്ന പുസ്തകത്തിന്‍റെ മൂന്നാം പതിപ്പ് പ്രശസ്ത സാഹിത്യകാരന്‍ പി.സുരേന്ദ്രന്‍ സാംസ്കാരിക പ്രവര്‍ത്തകനായ അഡ്വ. ടി.പി. രാമചന്ദ്രന് നല്‍കി പ്രകാശനം ചെയ്തു. ഒന്നര മാസത്തെ കാലയളവില്‍ രണ്ടായിരത്തോളം കോപ്പികളാണ് വിറ്റഴിഞ്ഞത്. ഏപ്രില്‍ 16 നു ഒന്നാം പതിപ്പും മെയ് 11 നു രണ്ടാം പതിപ്പും കഴിഞ്ഞ് മെയ് 30 നു മൂന്നാം പതിപ്പ് പ്രകാശനം ചെയ്യുന്നത് അത്ഭുതമാണെന്ന് പി.സുരേന്ദ്രന്‍ പറഞ്ഞു. മലപ്പുറത്തെ വാമോഴിയെക്കുറിച്ചും മൈഗുരുഡ് ഗൂഡഭാഷയെക്കുറിച്ചും ജനങ്ങള്‍ക്കുള്ള താല്‍പര്യമാണ് പുസ്തകം വേഗം വിറ്റുപോകാന്‍ സഹായിച്ചതെന്ന് അഡ്വ.ടി.പി. രാമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ഉത്തരേന്ത്യന്‍ മലയാളം , തെരികളില്‍ തെളിയുന്നത്, ചോലനായ്ക്കരുടെ ജീവിതം, കുംഭാരന്മാര്‍ , മലപ്പുറത്തെ സ്ഥലത്തിലെ രസങ്ങള്‍ തുടങ്ങിയ ഏഴു ലേഖനങ്ങടങ്ങിയതാണ് പുസ്തകം. ചടങ്ങിനു അലക്സ് തോമസ്‌ സ്വാഗതവും ഡോ:പ്രമോദ് ഇരുമ്പുഴി നന്ദിയും പറഞ്ഞു.

Share this post:
MORE FROM THIS SECTION