Top Stories
മഹല്ല് സംഗമം നടത്തി
February 21, 2016

mahallരാമപുരം  : മഹല്ല് ഇസ്ലാമിക് സര്‍വീസ് സെന്റര്‍ അല-ഇഹസാന്‍ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ രക്ഷിതാക്കളുടെ മഹല് തല സംഗമം നടത്തി. ഖാസി പാതിരാമണ്ണ സ്വലിഹ് ഫൈസി ഉദ്ഘാടനം ചെയ്തു. അല-ഇഹ്സാന്‍ പ്രസിഡന്‍റ് പലയക്കോടന്‍ ഉമ്മര്‍ഹാജി അധ്യക്ഷത വഹിച്ചു. എം.സൈനുദ്ധീന്‍ മാസ്റ്റര്‍ മാതൃകാ മഹല്ല് പദ്ധതി വിശദീകരിച്ചു.

സാമൂഹ്യ മന:ശാസ്ത്രജ്ഞന്‍ ഡോ.സി.എച് അഷ്‌റഫ്‌ ക്ലാസ്സെടുത്തു. മഹല്ല് പ്രസിഡന്‍റ് തയ്യില്‍ കുഞ്ഞിപ്പ, സെക്രട്ടറി പ്രൊഫ:കെ.പി.അബ്ദുല്‍ ജബ്ബാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Share this post: