Top Stories
മാതൃകാ പെരുമാറ്റച്ചട്ടം ലംഘനം: കണ്ട്രോള്‍ റൂമില്‍ 27 പരാതികള്‍
May 07, 2016

07, May 2016
മലപ്പുറം : നിയമസഭ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കലക്റ്ററേറ്റിലെ ഇലക്ഷന്‍ വിഭാഗത്തില്‍ പ്രവര്‍ത്തിക്കുന്ന കണ്ട്രോള്‍ റൂമില്‍ ഇതുവരെ 27 പരാതികള്‍ ലഭിച്ചു. ജില്ലയിലെ വിവിധ മണ്ഡലങ്ങളില്‍ നിന്നായി കുടിവെള്ള വിതരണത്തിന് ഭരണസമിതിക്ക് അഭിവാദ്യം അര്പ്പിുച്ച പോസ്റ്ററുകള്‍, സംസ്‌കാരിക നിലയം ഉള്പ്പെിടുന്ന മിനി സ്റ്റേഡിയത്തില്‍ പ്രചരണ ഗാനമേള, അനധികൃത ഫ്‌ളക്‌സുകള്‍, രാഷ്ട്രീയ പാര്ട്ടി‌കളുടെ അനൗണ്‌്ുകമെന്റ് മൂലം ഉണ്ടാകുന്ന ഉയര്ന്ന് ശബ്ദ മലിനീകരണം,സ്ഥാനാര്ഥികകളുടെ പേരില്‍ പണം നല്ക‍ല്‍, ഭക്ഷണ കിറ്റ് വിതരണം, അനധികൃതമായി തോരണങ്ങള്‍, തുടങ്ങിയ പരാതികളാണ് കണ്ട്രോ ള്‍ റൂമില്‍ ലഭിച്ചത്.ആന്റി ഡിഫെയ്‌സ്‌മെന്റ് ,ഫ്‌ളയിങ് സ്‌ക്വാഡ്, ബി.ഡി.ഒ, തഹസില്ദാ‌ര്‍, പൊലീസ് തുടങ്ങിയവര്ക്ക്വ തുടര്‍ നടപടിക്കായി പരാതികള്‍ കൈമാറി.നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൊതുജനങ്ങള്ക്കുംണ സ്ഥാനാര്ഥി്കള്ക്കും രാഷ്ട്രീയ പാര്ട്ടി പ്രതിനിധികള്കും പരാതികള്‍ അറിയിക്കാനാണ് കലക്റ്ററേറ്റ് ഇലക്ഷന്‍ വിഭാഗത്തില്‍ കണ്ട്രോ ള്‍ റൂം 24 മണിക്കൂറും പ്രവര്ത്തി്ക്കുന്നത്. ട്രോള്‍ ഫ്രീ നമ്പറുകള്‍ : 18004254960, 18004254934

Share this post: