17-Jul-2017
മലപ്പുറം : മഹാകവി മോയിന്‍ക്കുട്ടി വൈദ്യര് മാപ്പിളകലാ അക്കാദമി സംസ്ഥാന തലത്തില്‍ മാപ്പിളകലാ രംഗത്ത് പ്രവര്‍ത്തിക്കുന്നവരെക്കുറിച്ചുള്ള സ്ഥിതിവിവരം ശേഖരിക്കുന്നു. മാപ്പിളപ്പാട്ട്, ഒപ്പന, കോല്‍ക്കളി, വട്ടപ്പാട്ട്, അറബനമുട്ട്, ദഫ്മുട്ട്, ചീനിമുട്ട് (മുട്ടും വിളിയും), ഖിസ്സപ്പാട്ട് എന്നീ മേഖലകളില്‍ ഏതിലെങ്കിലും പ്രാവീണ്യമുള്ള കലാകാരന്മാര്, പണ്ഡിതര്‍, ഗ്രന്ഥകര്‍ത്താക്കള്‍, പരിശീലകര്‍ സ്ഥിതിവിവര ശേഖരത്തില്‍ ഉള്‍പ്പെടുന്നതിനായി നിശ്ചിത മാതൃകയില്‍ അപേക്ഷിക്കണം. അപേക്ഷാ ഫോമിന് സെക്രട്ടറി, മഹാകവി മോയിന്‍കുട്ടി വൈദ്യര്, മാപ്പിളകലാ അക്കാദമി, കൊണ്ടോട്ടി, മലപ്പുറം എന്ന വിലാസത്തില്‍ അഞ്ച് രൂപയുടെ തപാല്‍ സ്റ്റാമ്പ് പതിച്ച് സ്വന്തം മേല്‍വിലാസം എഴുതിയ കവര്‍ സഹിതം ജൂലൈ 31നകം അപേക്ഷിക്കണം. ഫോണ്‍ 0483 2711432.