Top Stories
മാറാരോഗികള്‍ക്ക് സഹായം-പാലിയേറ്റിവ് ക്ലിനിക്കിെന സഹായിക്കാന്‍ നിഷാദിന്റെ മൊബൈല്‍ സിം സൗജന്യ വില്‍പന
December 25, 2016

25-Dec-2016

നിലമ്പൂര്‍: മാറാരോഗികളുടെ വേദനയറിഞ്ഞ കണ്ടറിഞ്ഞ യുവാവ് വേറിട്ട പ്രവര്‍ത്തനവുമായി രംഗത്ത്. നിലമ്പൂര്‍ സ്വദേശിയായ നിഷാദ് തൊട്ടിയനാണ് ജിയോ സിം നല്‍കി ഉപഭോക്താക്കളോട് പാലിയേറ്റിവ് കെയര്‍ ക്ലിനിക്കിന് സംഭാവന നല്‍കാന്‍ നിര്‍ദ്ദേശിക്കുന്നത്. പുറമെ കടകളില്‍ 200 രൂപയ്ക്ക് വില്‍പന നടത്തുന്ന ജിയോ സിം ആണ് ചന്തക്കുന്ന് എല്‍.പി സ്‌കൂളിനു മുന്‍വശം പ്രത്യേകം ഇരിപ്പിടമൊരുക്കി നിഷാദ് സൗജന്യമായി നല്‍കുന്നത്. നിലമ്പൂര്‍ ചന്തക്കുന്നിലെ പാലിയേറ്റീവ് ക്ലിനിക്കിന്റെ സംഭാവനപെട്ടിയും ഇവിടം വെച്ചു. അപ്പപ്പോള്‍ തന്നെ നെറ്റ്് കണക്ഷനും ഉപഭോക്താക്കള്‍ക്ക് നല്‍കും. ഓരോ ഉപഭോക്താവിനും സിം സൗജന്യമായി നല്‍കുമ്പോള്‍ ഒരു ഉപദേശവും കൊടുക്കും. സിം കൊണ്ടു പൊയ്‌ക്കോളു, പകരം മാറാരോഗികളായ സഹോദരങ്ങള്‍ക്ക് എന്തെങ്കിലും നല്‍കിയാല്‍ നിങ്ങള്‍ക്ക് നന്‍മ കൈവരും. കയ്യിലുള്ള ചെറിയ തുകകള്‍ പെട്ടിയില്‍ നിക്ഷേപിച്ച് കാരുണ്യപ്രവര്‍ത്തനത്തില്‍ ഉപഭോക്താവും പങ്കാളിയാവും. നിരവധി പേരാണ് സിം വാങ്ങാനെത്തുന്നത്. ഇതോടെ പാലിയേറ്റീവ് ക്ലിനിക്കിന്റെ പെട്ടിയും നിറയും. കേരള യൂത്ത്ഫ്രണ്ട് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും കൂടിയായ നിഷാദ് മലപ്പുറത്തെ സന്നദ്ധ സംഘടനയായ ഒലിവിന്റെ വൈസ്‌ചെയര്‍മാന്‍ കൂടിയാണ്. നിര്‍ധനര്‍ക്ക് ചികില്‍സാ സഹായം, ഭിന്നശേഷി കുട്ടികള്‍ക്ക് ഉപകരണങ്ങള്‍, വിധവകളായവര്‍ക്ക് തയ്യല്‍ മെഷിന്‍ തുടങ്ങിയവും ഒലിവിന്റെ നേൃത്വത്തില്‍ നല്‍കിവരുന്നുണ്ട്.
**പടം- മാറാരോഗികളെ സഹായിക്കാന്‍ നിഷാദ് തന്റെ സിം വില്‍പനയില്‍

Share this post: