04-Dec-2016
നിലമ്പൂര്‍ : കരുളായി വനത്തില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മജിസ്ട്രേറ്റ് തല അന്വേഷണം ആരംഭിച്ചു.അന്വേഷണത്തിന്റെ ഭാഗമായി ജില്ലാ കലക്ടര്‍ അമിത്മീണ സംഭവസ്ഥലത്തെത്തി.ഇന്നലെ വിലെ യാണ് കലക്ടറും സംഘവും കരുളായി റൈഞ്ചിലെ പടുക്ക സ്റ്റേഷന് പരിസരത്തെത്തി വനത്തില്‍ പ്രവേശിച്ചത്. ഏറ്റുമുട്ടല്‍ നടന്ന ഈങ്ങാറില് പോയി തെളിവെടുപ്പ് നടത്തി വൈകുന്നേരം മൂന്നോടെയാണ് സംഘം മടങ്ങിയത്..രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് പോലീസുമായുള്ള ഏറ്റുമുട്ടലില്ലന്ന ആരോപണത്തെ തുടര്‍ന്നാണ് മജിസ്ട്രേറ്റ് തല അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടത്. നടക്കുന്നത്. കേസുമായ ബന്ധപ്പെട്ട ഏല്ലാ രേഖകളും കലക്ടര്‍ പരിശോധിക്കും,തെളിവുകള്‍ ശേഖരിക്കുകയും ചെയ്യും .സംഘടനകള്‍ക്കും വ്യക്തികള്‍ക്കും ഈ മാസം 13ന് കലക്ടര്‍ക്ക് തെളിവുകള്‍ നേരിട്ട് നല്കാന് അവസരം നല്‍കുകയും ചെയ്യും.മലപ്പുറം എ ഡി എം സൈതലവി,നിലമ്പൂര്‍ തഹസില്‍ ദാര്‍ പി പി ജയചന്ദ്രന്,ഡെപ്യൂട്ടി തഹസില്‍ദാര്‍ സുഭാഷ് ചന്ദ്രബോസ്,കരുളായി റെയ്ഞ്ച് ഓഫീസര്‍ കെ അഷ്റഫ്, വില്ലേജ് ഓഫീസര്‍ പി ആര് ബാബുരാജ് തുടങ്ങിയവരും കലക്ടര്‍ക്കൊപ്പമുണ്ടായിരുന്നു.