Top Stories
മാസങ്ങള്‍ പഴക്കമുളള മൃതദേഹം സംസ്‌കരിക്കാതെ വീട്ടിനുളളില്‍
July 07, 2017

06-Jul-2017
മലപ്പുറം: മാസങ്ങള്‍ പഴക്കമുളള മൃതദേഹം സംസ്‌കരിക്കാതെ വീട്ടിനുളളില്‍ കണ്ടെത്തി. കുളത്തൂര്‍ പാറമ്മലങ്ങാടിയിലെ വാഴങ്ങല്‍ സെയ്‌ദി (50) ന്റെ മൃതദേഹമാണ്‌ കണ്ടെത്തിയത്‌. മൂന്നു മാസം പഴക്കമുള്ള ഗൃഹനാഥന്റെ മൃതദേഹം ഭാര്യയും മക്കളുമാണ്‌ സൂക്ഷിച്ചത്‌. ഇദ്ദേഹം മരിച്ച കാര്യം നാട്ടുകാര്‍ അറിഞ്ഞിരുന്നില്ല. ദുര്‍മന്ത്രവാദത്തിനായാണ്‌ മൃതദേഹം സൂക്ഷിച്ചത്‌ എന്നാണ്‌ സംശയിക്കുന്നത്‌. എന്നാല്‍, വിശ്വാസത്തിന്റെ ഭാഗമായാണ്‌ മൃതദേഹം സൂക്ഷിച്ചതെന്ന്‌ ഭാര്യയും മക്കളും പറഞ്ഞു. ഇവര്‍ പോലീസ്‌ കസ്റ്റഡിയിലാണ്‌. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. മരിച്ചയാള്‍ തിരികെ വരുമെന്ന്‌ കരുതിയാണ്‌ മൃതദേഹം സൂക്ഷിച്ചതെന്നാണ്‌ പ്രഥമികമായി സംശിയിക്കുന്നത്‌. ദുര്‍മന്ത്രവാദവുമായി ബന്ധപ്പെട്ട്‌ പുറത്തുള്ള ആര്‍ക്കെങ്കിലും പങ്കുണ്ടോ എന്നും പോലീസ്‌ അന്വേഷിക്കുന്നുണ്ട്‌. ഏതാനും ബന്ധുക്കളും നാട്ടുകാരും പോലീസിനെ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ്‌ വീട്ടില്‍ പരിശോധന നടത്തിയാണ്‌ അഴുകിയ നിലയിലുള്ള മൃതദേഹം കണ്ടെത്തിയത്‌. സെയ്‌ദിന്റെ ഭാര്യയും കുട്ടികളും വീട്ടില്‍ താമസിച്ച്‌ വരുന്നുണ്ട്‌. 20,17, വയസായ കുട്ടികളും മറ്റൊരു കുട്ടിയും ഈ വീട്ടില്‍ തന്നെയാണു താമസം. പെരിന്തല്‍മണ്ണ സിഐ ഷാജു കെ എബ്രഹാമിന്റെ്‌ കീഴില്‍ ഇന്‍ക്വസ്റ്റ്‌ നടത്തി. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം കൊണ്ടുപോയി.

Share this post: