Top Stories
മിനിമം വേതനം : തെളിവെടുപ്പ് യോഗം
April 05, 2016

05, April 2016
മലപ്പുറം : സംസ്ഥാനത്തെ സ്റ്റോണ്‍ ബ്രേക്കിങ്, ക്രഷിങ് കണ്‍സ്ട്രക്ഷന്‍ ഓഫ് റോഡ്‌സ് ആന്‍റ് ബില്‍ഡിംങ് ഓപ്പറേഷന്‍സ്ണ, റൈസ് മില്‍, ഫ്‌ളോര്‍ മില്‍, ദാല്‍ മില്‍ എന്നീ മേഖലകളിലെ തൊഴിലാളികളുടെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനുള്ള സബ് കമ്മിറ്റി തെളിവെടുപ്പ് യോഗങ്ങള്‍ ഏപ്രില്‍ 12ന് യഥാക്രമം രാവിലെ 10.30നും ഉച്ചയ്ക്ക് 12.00 നും ഉച്ചക്ക് ശേഷം രണ്ടിനും പാലക്കാട് ഗവ. ഗസറ്റ് ഹൗസ് സമ്മേളന ഹാളില്‍ നടത്തും. അതാത് മേഖലകളിലെ തൊഴിലാളി/തൊഴിലുടമ പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്ത് തെളിവുകള്‍ നല്കലണമെന്ന് ജില്ലാ ലേബര്‍ ഓഫീസര്‍ അറിയിച്ചു.

Share this post: