15-Jun-2017
മലപ്പുറം : നവ കേരള സ്യഷ്ടിക്കായി സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനത്തിന്റെ ഭാഗമായി മുഖ്യമന്ത്രി പിണറായി വിജയന് കുട്ടികള്‍ക്ക് എഴുതിയ കത്ത് നാളെ (ജൂണ്‍ 16) ജില്ലയിലെ മുഴുവന്‍ സ്കൂളുകളിലും വായിക്കും. ഇതിനായി പ്രത്യേക അസംബ്ലി വിളിച്ചു ചേര്‍ക്കാന്‍ വിദ്യാഭ്യാസ വകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്. സ്കൂളുകളില്‍ കത്ത് വായിക്കുന്നതിനാവിശ്യമായമുഴുവന് നടപടികളും പൂര്‍ത്തിയാക്കിയതായി ജില്ല വിദ്യാഭ്യാസ ഡപ്യുട്ടി ഡയരക്ടര്‍ പി. സഫറുള്ള അറിയിച്ചു. രാവിലെ നടക്കുന്ന അംസബ്ലിയില്‍ സ്കൂളിലെ വിദ്യാര്‍ത്ഥിയാവും കത്ത് വായിക്കുക. പ്രധാന അധ്യാപകന് കത്തിന്റെ ആശയം വിശദീകരിക്കും. കത്തിന് ക്രിയാത്മകമായി മറുപടി നല്‍കുന്നവര്‍ക്ക് സമ്മാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം വേങ്ങര വെക്കേഷണല്‍ ഹയര്‍സെക്കന്ററി സ്കൂളില്‍ ഇന്ന് രാവിലെ 9.30 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി. ഉണ്ണിക്യഷ്ണന് നിര്‍വഹിക്കും. വിദ്യാഭ്യസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്മാന് സലിം കരുവമ്പലം,ഡപ്യുട്ടി ഡയരക്ടര്‍ പി.സഫറുള്ള എന്നിവര്‍ പങ്കടുക്കും.