Top Stories
മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് അനാചാരങ്ങള്‍ക്കെതിരെ പോരാടിയ നേതാവ് : മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ്
November 24, 2016

24-Nov-2016

മലപ്പുറം: ബ്രിട്ടിഷ് ആധിപത്യത്തിനെതിരെ സന്ധിയില്ല സമരം നയിക്കുമ്പോഴും സമൂഹത്തിലെ അനാചാരങ്ങള്‍ക്കും അന്ധവിശ്വാസങ്ങള്‍ക്കുമെതിരെ ശക്തമായി പോരാടിയിരുന്ന നേതാവായിരുന്നു മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് എന്ന്‍ മുന്‍ മന്ത്രി ആര്യാടന്‍ മുഹമ്മദ് പറഞ്ഞു.
സ്വാതന്ത്ര്യ സമര സേനാനിയും കെപിസിസി പ്രസിഡന്റുമായിരുന്ന മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബിന്റെ എഴുപത്തിയൊന്നാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് മലപ്പുറം അബ്ദുറഹിമാന്‍ സാഹിബ് സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുു അദ്ദേഹം.
കളങ്കമില്ലാത്ത മതേതരവാദിയും തികഞ്ഞ മതവിശ്വാസിയുമായ അബ്ദുറഹിമാന്‍ സാഹിബിന് ബ്രിട്ടീഷുകാരില്‍ നിന്നും സ്വസമുദായത്തില്‍ നിന്നും ഒരു പോലെ കടുത്ത പീഡനങ്ങള്‍ അനുഭവിക്കേണ്ടിവന്നു .
മതവും രാഷ്ട്രീയവും രണ്ടും രണ്ടാണെ്ന്ന്‍ പറയുകയും അത് അനുസരിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തു. ക്വിറ്റ് ഇന്ത്യാ സമരത്തെയും ദേശീയനേതാക്കന്‍മാരെയും ഒറ്റുകൊടുക്കുത്ത് ബ്രിട്ടീഷുകാര്‍ക്ക് പാദസേവ ചെയ്യുകയായിരുന്നു കമ്മ്യൂണിസ്റ്റ് മാര്‍കിസിസ്റ്റ് പാര്‍ട്ടിയുടെ അന്നത്തെ പ്രധാന തൊഴിലെുന്നും ആര്യാടന്‍ പറഞ്ഞു. ബ്രിട്ടീഷുകാരുടെ സാമ്പത്തിക സഹായത്തോടുകൂടിയാണ് കമ്മ്യൂണിസ്റ്റ് മാര്‍കിസിസ്റ്റ് പാര്‍ട്ടി ഇന്ത്യയില്‍ വളര്‍ന്നതെുന്നും അദ്ദേഹം പറഞ്ഞു.
സ്വാതന്ത്ര്യസമര തീ ചൂളയില്‍ അടരാടുമ്പോഴും ദീര്‍ഘദൃഷ്ടിയോടുകൂടിയ ചിന്തകളും കാഴ്ചപാടുകളും വച്ചുപുലര്‍ത്തിയിരു അപൂര്‍വ്വം നേതാക്കളില്‍ ഒരാളായിരുന്നു മുഹമ്മദ് അബ്ദുറിമാന്‍ സാഹിബ് എന്ന്‍ മുന്‍ മന്ത്രി എ പി അനില്‍കുമാര്‍. അനുസ്മരണത്തോടനുബന്ധിച്ച് വിവിധ മത്സരങ്ങളില്‍ പങ്കെടുത്ത് വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി സര്‍ട്ടിഫിക്കറ്റുകളും സമ്മാനങ്ങളും വിതരണം ചെയ്തു. ഡിസിസി പ്രസിഡന്റ് ഇ മുഹമ്മദ് കുഞ്ഞി, കെപിസിസി സെക്രട്ടറിമാരായ വി വി പ്രകാശ്, പി ടി അജയ്‌മോഹന്‍,വി എ കരീം, മുന്‍ ഡിസിസി പ്രസിഡന്റ് യു അബൂബക്കര്‍, വീക്ഷണം മുഹമ്മദ്, സി ഹരിദാസ്, പരി ഉസ്മാന്‍ എം വിജയകുമാര്‍ സംസാരിച്ചു.

Share this post: