Top Stories
മൂർക്കനാട് പുന്നക്കാട് സ്വകാര്യബസ് നിയന്ത്രണം വിട്ട് മറിഞ്ഞു. 16 പേർക്ക് പരിക്ക്. ഡ്രൈവറുടെ ഇടപടൽ അപകടത്തിന്റെ വ്യാപ്തി കുറച്ചു.
December 04, 2016

moorkanad-bus-accident04-Dec-2016

കൊളത്തൂർ: മൂർക്കനാട് പുന്നക്കാട് വെള്ളിയാംകുഴി ഇറക്കത്തിൽ മിനി ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 16 പേർക്ക് പരിക്കേറ്റു. ആരുടേയും പരിക്ക് ഗുരുതരമല്ല. രാവിലെ 8.10നായിരുന്നു അപകടം സംഭവിച്ചത്. വളപുരത്ത് നിന്നും വളാഞ്ചേരിയിലേക്ക് പോകുകയായിരുന്ന തെക്കേക്കര ബസ്സാണ് അപകടത്തിൽ പെട്ടത്. ബസ്സിന്റെ നിയന്ത്രണം നഷ്ടപ്പെട്ടതിനാൽ ഡ്രൈവർ അവസരോചിതമായി ഇടപെട്ടതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. നിയന്ത്രണം വിട്ട ബസ്സ് കുത്തനെയുള്ള ഇറക്കത്തിലേക്ക് കുതിക്കുന്നതിന് മുൻപ് റോഡരികിലെ ഭിത്തിയിലേക്ക്
തിരിക്കുകയായിരുന്നു. സമീപത്തെ പാറക്കല്ലിൽ കയറിയ ബസ് റോഡിലേക്ക് മറിയുകയായിരുന്നു.

ബസ് പുറപ്പെട്ട വളപുരത്ത് നിന്നും മൂന്ന് കി.മീ അകലെയാണ് അപകടം നടന്നത്. അതിനാൽ ബസ്സിൽ യാത്രക്കാർ കുറവായിരുന്നു. പരിക്കേറ്റവരെ വളാഞ്ചേരി നടക്കാവ് ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. വളപുരം സ്വദേശികളായ ശ്രീത, ഷീന,സമിന, തസ്നി ,മുഹ്സിന മറിയ, ഫെബിന ഷെറിൻ, ഷുഹുദ, നഫീസ, പുന്നക്കാട് സ്വദേശികളായ അഞ്ജലി ,മിറാൻ, മുഹമ്മദ് ഹബീബ്, വെണ്ടല്ലൂർ സ്വദേശികളായ ഫഹ്മിൻ, ബുഷ്റ, ഷിനിയ്യ, കാവുംപുറം സ്വദേശികളായ ഷാജൻ, ഷാഹുൽ ഹമീദ് എന്നവർക്കാണ് നിസ്സാരമായി പരിക്കേറ്റത്.

Share this post: