Top Stories
മേസണ്‍ പരിശീലനം പൂര്‍ത്തിയാക്കിയ വനിതകള്‍ ഇനി നിര്‍മാണ മേഖലയിലേക്ക്‌
November 25, 2016

25-Nov-2016
മലപ്പുറം: കാളിക്കാവില്‍ മേസണ്‍ പരിശീലനം പൂര്‍ത്തിയാക്കിയ മുപ്പതോളം വനിതകള്‍ പരിശീലന കളത്തിലേക്ക്‌ ചുവട്‌ വെക്കുന്നു. കാളികാവ്‌ ബ്ലോക്കിലെ വനിത തൊഴിലുറപ്പ്‌ പ്രവര്‍ത്തകരാണ്‌ 52 ദിവസത്തെ പരിശീലനത്തിന്‌ ശേഷം നിര്‍മ്മാണ പ്രവര്‍ത്തനത്തിനിറങ്ങുന്നത്‌. പരിശീലന പരിപാടിയുടെ സര്‍ട്ടിഫിക്കറ്റ്‌ വിതരണവും ഉദ്‌ഘാടനവും സബ്‌ കലക്‌ടര്‍ ജാഫര്‍ മാലിക്‌ വേങ്ങൂര്‍ നിര്‍വ്വഹിച്ചു. ദീന്‍ ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ്‍ കൗശല്യ യോജന പദ്ധതിയും മഹാത്മാഗാന്ധി ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിയും ചേര്‍ന്നാണ്‌ വനിതകള്‍ക്ക്‌ പരിശീലനം നല്‍കിയത്‌. വരും നാളുകളില്‍ പഞ്ചായത്തിനു കീഴിലുള്ള ചെറുകിട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇവരെ ഏല്‍പ്പിക്കും.
ചടങ്ങില്‍ ഡിആര്‍ഡിഎ ജില്ല പ്രൊജക്‌ട്‌ ഓഫീസര്‍ പി ബാലഗോപാല്‍ പദ്ധതി വിശദീകരണം നടത്തി. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ മുഹമ്മദ്‌ ഇസ്‌മായില്‍ അധ്യക്ഷത വഹിച്ചു കാളികാവ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ഖാലിദ്‌, കുടുംബശ്രീ എ.ഡിഎം.സി നിസാമുദ്ദീന്‍, കണ്‍സള്‍ട്ടന്റ്‌ ഷഫീഖ്‌ റഹ്മാന്‍, പദ്ധതി നിര്‍വ്വഹണ ഏജന്‍സിയായ എസ്‌.ബി ഗ്ലോബല്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ബിജു, ബാബു പി ജി സംസാരിച്ചു.

Share this post: