Top Stories
മോടാങ്കുന്നു ചോലയില്‍ ഇനി കുളിക്കാം
December 27, 2016

27-Dec-2016

മഞ്ചേരി : മഞ്ചേരി ഗവ:ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അമ്പതോളം NSS വളണ്ടിയര്‍മാര്‍ പടിഞ്ഞാറ്റുംമുറിയിലെ മോടാങ്കുന്നു ചോല വൃത്തിയാക്കി. പായലും കൈതയും പ്ലാസ്റ്റിക് മാലിന്യങ്ങളും വന്നു മൂടി കുറേ വര്‍ഷം ഉപയോഗ ശൂന്യമായി കിടന്ന ചോലയാണ് വിദ്യാര്‍ത്ഥികള്‍ വൃത്തിയാക്കിയത്. സമീപത്തെ വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ഇനി ചോലയിലെ തെളിനീരില്‍ കുളിക്കാം. പടിഞ്ഞാറ്റുംമുറിയിലെ യുവധാര ക്ലബ് പ്രവര്‍ത്തകരും ചില നാട്ടുകാരും വിദ്യാര്‍ത്ഥികളെ സഹായിക്കാനെത്തി. പ്രദീപ്‌, യു.അബ്ദുല്‍ അസീസ്‌, ഉഷ.പി.എസ് തുടങ്ങിയ അധ്യാപകര്‍ നേതൃത്വം നല്‍കി. പടിഞ്ഞാറ്റുംമുറി ഫസ്ഫരി ഹയര്‍സെക്കന്‍ഡറി സ്കൂളിലാണ് NSS ക്യാമ്പ്.

Share this post: