25-May-2017
തിരൂരങ്ങാടി : മോട്ടോര്‍ തൊഴിലാളികളെ റേഷന്‍ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തണമെന്ന് മോട്ടോര്‍ ആന്‍ഡ് എന്‍ജിനിയറിങ് വര്‍ക്കേഴ്സ് യൂണിയന് (സിഐടിയു) ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. ഭക്ഷ്യസുരക്ഷാ നിയമം നടപ്പാക്കിയതോടെ മുച്ചക്ര വാഹനങ്ങള്‍ ഓടിക്കുന്നവരടക്കം മുന്‍ഗണനാ ലിസ്റ്റില്‍നിന്നും പുറത്തായി. ലോണെടുത്ത് വാങ്ങിയവരില്‍ പലരും വാഹനങ്ങളുടെ പെരുപ്പം കാരണം തൊഴിലില്ലാതെ ബുദ്ധിമുട്ടുകയാണ്.
ക്ഷേമനിധിയിലെ അപാകം പരിഹരിക്കുക, തൊഴില്‍കാര്‍ഡ് ഏര്‍പ്പെടുത്തുക, താലൂക്ക്തലത്തില്‍ ക്ഷേമനിധി ഓഫീസ് ഏര്‍പ്പെടുത്തുക, ഇന്‍ഷുറന്‍സ് പ്രീമിയം വര്‍ധനവ് പിന്‍വലിക്കുക തുടങ്ങിയ ആവശ്യങ്ങളും സമ്മേളനം ഉന്നയിച്ചു.
ചെമ്മാട് ചെറുകാട്ട് ഓഡിറ്റോറിയത്തില്‍ സി ടി കുഞ്ഞിരാമന് നഗറില്‍ നടന്ന സമ്മേളനത്തിന് ജില്ലാ പ്രസിഡന്റ് അഡ്വ. സി എച്ച് ആഷിഖ് പതാകയുയര്‍ത്തി. സിഐടിയു സംസ്ഥാന സെക്രട്ടറി എം ചന്ദ്രന് ഉദ്ഘാടനംചെയ്തു. അഡ്വ. സി എച്ച് ആഷിഖ് അധ്യക്ഷനായി. ടി കബീര്‍ രക്തസാക്ഷി പ്രമേയവും കെ ഗോവിന്ദന്‍കുട്ടി അനുശോചന പ്രമേയവും അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി വി പ്രഭാകരന് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ അഡ്വ. കെ ഫിറോസ്ബാബു കണക്കും അവതരിപ്പിച്ചു.
സിഐടിയു സംസ്ഥാന വൈസ് പ്രസിഡന്റ് ജോര്‍ജ് കെ ആന്റണി, ജില്ലാ ജനറല്‍ സെക്രട്ടറി വി ശശികുമാര്‍, ജില്ലാ വൈസ് പ്രസിഡന്റ് വി പി സോമസുന്ദരന്‍ എന്നിവര്‍ സംസാരിച്ചു. സ്വാഗതസംഘം ചെയര്മാന് വേലായുധന് വള്ളിക്കുന്ന് സ്വാഗതവും സി പി നൌഫല്‍ നന്ദിയും പറഞ്ഞു.