Top Stories
മോഹനവർണ്ണങ്ങൾ 2016 ന് തുടക്കമായി
April 02, 2016

rsz_1img-20160402-wa0002മലപ്പുറം : മലപ്പുറത്തെ മോഹനം കലാലയത്തിന്റെ ആഭിമുഖ്യത്തിൽ എം.എസ്.പി. സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർഥിനിയായ എൻ.ശ്രീഷ്മയുടെ ചിത്രപ്രദർശനം കോട്ടക്കുന്ന് ലളിത കലാ അക്കാദമയിൽ ഇന്നലെ (ഏപ്രിൽ 1 ) ആരംഭിച്ചു. മലപ്പുറം മുനിസിപ്പൽ ചെയർപേഴ്സൺ സി.എച്ച്. ജമീല ചിത്രപ്രദർശനം ഉദ്ഘാSനം ചെയ്തു.

ഏപ്രിൽ അഞ്ചു വരെയുള്ള പ്രദർശനത്തിൽ ജലച്ചായം, എണ്ണച്ചായം എന്നിവയിലായി 50 ഓളം ചിത്രങ്ങൾ ഒരുക്കിയിട്ടുണ്ട്. ശരത്ത് വേങ്ങരയാണ് ശ്രീഷ്മയുടെ ഗുരു.


 

Share this post: