28-Dec-2016
മഞ്ചേരി: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (ഹസ്സന് കോയ വിഭാഗം) യൂണിറ്റ് കമ്മറ്റിയുടെ കീഴില്‍ ‘സ്വസ്ഥമായ വ്യാപാരത്തിന് ശക്തമായ യുവനിര’ എന്ന മുദ്രാവാക്യവുമായി യുവജന കര്‍മ്മ സേനക്ക് രൂപം നല്കി. മഞ്ചേരിയില്‍ വ്യാപകമായ തെരുവ് കച്ചവടത്തെ നിയമപരമായും കച്ചവടപരമായും നേരിടാന്‍ യോഗം തീരുമാനിച്ചു. ഇതിന്റെ ഭാഗമായി ജനുവരി 10ന് നഗത്തിലെ തെരുവില്‍ കുടില്‍ കെട്ടി തെരുവു കച്ചവടം നടത്താന്‍ യോഗം തീരുമാനിച്ചു. ജില്ലാ പ്രസിഡണ്ട് ഇ കെ ചെറി ഉദ്ഘാടനം ചെയ്തു. ബാബു കാരാശ്ശേരി, സലിം അപ്സര, എന്‍ ടി മുജീബ്, പി വി എം ഷാഫി, ഷാജി മെറിന, കെ വി അന്‍വര്‍, ജബ്ബാര്‍ പ്രസം ഗിച്ചു. ഭാരവാഹികളായി കെ ഫൈസല്‍ (പ്രസിഡണ്ട്), ഫഹദ് (ജന. സെക്ര.), ബ്രിജേഷ് (ട്രഷറര്‍), വി ടി ഷഫീഖ്, റസാഖ് സാസ, അബ്ദുസ്സലാം നെല്ലിക്കുത്ത്, ഷിയാഉള്ഹഖ്, ഫാഹിസ്, എന്‍ ടി ഹസ്ക്കര്‍ (വൈ.പ്രസിഡണ്ടുമാര്‍), സി പി ഹനീഫ, റിഷാ#്, കെ പി ഫാരിസ്, ഷാഫി ഹിറാ റെസ്റ്റ്, ഫര്‍സാദ്, ഉസ്മാന് (സെക്രട്ടറിമാര്‍) എന്നിവരെ തെരഞ്ഞെടുത്തു.