07-Dec-2016
ചെറുമുക്ക്: കൊടിഞ്ഞിയില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ പ്രതികളെ പിടികൂടണമെന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മറ്റി സി ഐ ഓഫീസിലേക്ക് മാര്‍ച്ച് നടത്തി. തിരുരങ്ങാടി പിഎസ് എം ഒ കോളേജ് മുന്‍വശത്ത് നിന്നും ചെമ്മാട് ടൗണില്‍ പോലിസ് ബാരിക്കേട് വെച്ച് തടഞ്ഞു. ആയിരത്തില്‍പ്പരം ആളുകള്‍ പ്രകടനത്തില്‍ പങ്കെടുത്തു. കോണ്‍ഗ്രസ്, മുസ്ലിംലീഗ്, ആം ആദ്മി പാര്‍ട്ടി, ആര് എസ് പി,എന്നീ രാഷ്ട്രിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ പങ്കെടുത്തു. കെ പി കെ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കെ കെ നഹ അദ്ധ്യക്ഷത വഹിച്ചു. വിവിധ രാഷ്ടിയ പാര്‍ട്ടി പ്രവര്‍ത്തകരായ മുസ്തഫ, ഗണേഷ് വടേരി, വാസു കാരയില്‍, പി ഒ നഹിം, പനക്കല്‍ സിദ്ധിഖ്, നീലങ്ങത്ത് സലാം ചെറുമുക്ക്, ഉസ്മാന് കാച്ചടി, റഹീസ് എന്നിവര്‍ സംസാരിച്ചു.