Top Stories
യൂത്ത്‌കോണ്‍ഗ്രസ്‌ അഭിപ്രായ സര്‍വ്വേ നടത്തി
November 25, 2016

25-Nov-2016
പെരിന്തല്‍മണ്ണ: 500, 1000 രൂപ നോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ച കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസഥാനത്തില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ വിവിധ ബാങ്കുകള്‍ക്ക്‌ മുന്‍പില്‍ അഭിപ്രായ സര്‍വ്വേ സംഘടിപ്പിച്ചു. പ്രത്യേകം തയ്യാറാക്കിയ ചോദ്യാവലികള്‍ ബാങ്ക്‌ ഇടപാടുകള്‍ക്കായി എത്തിയവര്‍ക്കിടയില്‍ വിതരണം ചെയ്‌ത്‌ അഭിപ്രായം സമാഹരിക്കുകയാണ്‌ ചെയ്‌തത്‌. സര്‍വ്വേയില്‍ പങ്കെടുത്ത 94 ശതമാനം വ്യക്തികളും കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ അനുകൂലിച്ചില്ല. മുനിസിപ്പല്‍ യൂത്ത്‌കോണ്‍ഗ്രസ്‌ കമ്മിറ്റി സംഘടിപ്പിച്ച സര്‍വ്വേ നിയോജകമണ്ഡലം പ്രസിഡണ്ട്‌ സി കെ ഹാരിസ്‌ ഉദ്‌ഘാടനം ചെയ്‌തു. മുനിസിപ്പല്‍ പ്രസിഡണ്ട്‌ യാക്കൂബ്‌ കുന്നപ്പള്ളി, അരഞ്ഞിക്കല്‍ ആനന്ദന്‍, ദിനേശ്‌ ഏലംകുളം, പി ടി ബഷീര്‍, അരുണ്‍ വടക്കേകര, ജുനൈദ്‌ ഏലംകുളം, ആഷിക്ക്‌ കുന്നക്കാവ്‌, പി പി മുരളീധരന്‍, അസ്‌ക്കര്‍ തേക്കിന്‍കോട്‌, നിയാസ്‌ എരവിമംഗലം, നൗഫല്‍ തൂത, ദിനേശ്‌ എന്നിവര്‍ നേതൃത്വം നല്‍കി.

Share this post: