Top Stories
യൂത്ത് കോണ്‍ഗ്രസ്സ് യൂണിവേഴ്‌സിറ്റി ഭരണകാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്തി
July 25, 2017

25-Jul-2017
തേത്തിപ്പാലം:. കാലിക്കറ്റ് സര്‍വ്വകലാശാലക്ക് മുന്നില്‍ പതിനാല് ദിവമായി സ്ഥിര നിയമനം ആവശ്യപ്പെട്ട് കൊണ്ട് സിഎല്‍ആര്‍ തൊഴിലാളികള്‍ നടത്തി വരുന്ന സമരം ഒത്തുതീര്‍പ്പാക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ്സ് യൂണിവേഴ്‌സിറ്റി ഭരണകാര്യാലയത്തിലേക്ക് മാര്‍ച്ച് നടത്തി. പതിനാല് ദിവസമായിട്ടും സമരം തീര്‍ക്കുന്നതിന് വേണ്ടി അധികാരികളുടെ ഭാഗത്ത് നിന്നും ക്രിയാത്മകമായ ഒരു സമീപനവും ഉണ്ടായിട്ടില്ലെന്നും വൈസ് ചാന്‍സലര്‍ ഇടതുപക്ഷത്തിന്റെ കയ്യിലെ കളിപ്പാവയായ് മാറിയെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.
യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് ഭരണകാര്യാലയത്തിന് മുന്നില്‍ എത്തുന്നതിന് തൊട്ട് മുന്‍പ് വി സി ഓഫീസില്‍ നിന്നും ഇറങ്ങിപ്പോയി. പതിറ്റാണ്ടുകളായി ചെറിയ വേതനത്തിന് ജോലി ചെയ്യുന്ന സിഎല്‍ആര്‍ തൊഴിലാളികളെ ഹൈക്കോടതിയുടെ അനുകൂല ഉത്തരവുണ്ടായിട്ടും സ്ഥിരപ്പെടുത്താന്‍ തയ്യാറാവത്തത് തികഞ്ഞ അനീതിയാണെന്നും, വൈകി ലഭിക്കുന്ന നീതിയും നീതി നിഷേധമാണെന്നും, ഈ അനീതിക്കെതിരെ സന്ധിയില്ലാ സമരത്തിന് യൂത്ത് കോണ്‍ഗ്രസ്സ് നേതൃത്വം നല്‍കുമെന്നും സംസ്ഥാന ജനറല്‍ സെക്രട്ടറി പി ഇഫ്ത്തിഖാറുദ്ദീന്‍ പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ്സ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദഹം. റിയാസ് മുക്കോളി അദ്ധ്യക്ഷത വഹിച്ചു. പി ആര്‍ രോഹില്‍നാഥ്,എ കെഅബ്ദുറഹിമാന്‍, പി നിധീഷ്, ടി പി ഗോപിനാഥന്‍, ടി എം മനീഷ്, സിയാദ് പേങ്ങാടന്‍, വിനോദ് കുനേരി, അന്‍ഷിദ് ഏരിക്കുന്നന്‍, രാജേഷ് ചാക്യാടന്‍, സി ഉണ്ണി മൊയ്തു, ചെമ്പന്‍ ലത്തീഫ്, ലത്തീഫ് കൂട്ടാലുങ്ങല്‍ എന്നിവര്‍ പ്രസംഗിച്ചു.

Share this post: