Top Stories
യൂത്ത് കോണ്‍ഗ്രസ് കെഎസ്ആര്‍ടിസി നിലമ്പൂര്‍ ഡിപ്പോയിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി
June 24, 2017

24-Jun-2017
നിലമ്പൂര്‍: മലയോരമേഖലയായ മുണ്ടേരി, തേള്‍പ്പാറ എന്നിവിടങ്ങളിലേക്കുള്ള കെഎസ്ആര്‍ടിസി ബസ് സര്‍വീസുകള്‍ മുന്നറിയിപ്പില്ലാതെ നിര്‍ത്തി വെച്ചതില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നിലമ്പൂര്‍ മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നിലമ്പൂര്‍ ഡിപ്പോയിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ജന്റം പദ്ധതിയില്‍ അനുവദിച്ച ലോഫ്‌ളോര്‍ ബസുകളാണ് കാരണം കൂടാതെ കെഎസ്ആര്‍ടിസി അധികൃതര്‍ നിര്‍ത്തിവെച്ചത്. കെ എസ് യു മുന്‍ സംസ്ഥാന പ്രസിഡന്റ് വി എസ് ജോയ് ഉദ്ഘാടനം ചെയ്തു. മുനിസിപ്പല്‍ യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഷാജഹാന്‍ പായമ്പാടം അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് മൂര്‍ഖന്‍ കുഞ്ഞു, ഷെറി ജോര്‍ജ്, അബ്ദുസലാം പാറക്കല്‍, പ്രദീപ് വരമ്പന്‍പൊട്ടി, സുബിന്‍ കല്ലേമ്പാടം, മൂര്‍ഖന്‍ മാനു, നിസാര്‍ ആലുങ്ങല്‍, ജറീര്‍ ബാബു, എ പി അര്‍ജുന്‍ എന്നിവര്‍ നേതൃത്വം നല്‍കി. തുടര്‍ന്ന് സമരക്കാര്‍ എടിഒയുമായി ചര്‍ച്ച നടത്തി. സര്‍വീസ് ഉടന്‍ തന്നെ പുനരാരംഭിക്കാമെന്ന സോണല്‍ മാനേജര്‍ നല്‍കിയ ഉറപ്പിന്‍മേല്‍ സമരം പിന്‍വലിച്ചു.

Share this post: