Top Stories
രാജ്യാന്തര സമാധാന സംഗമത്തില്‍ സുഹൈല്‍ ഹിദായ ഹുദവി പ്രബന്ധമവതരിപ്പിക്കും
November 24, 2016

24-Nov-2016

തിരൂരങ്ങാടി: ദാറുല്‍ഹുദാ ഇസ്‌ലാമിക്‌ യൂനിവേഴ്‌സിറ്റി ലക്‌ചററും ഇന്റര്‍നാഷനല്‍ ഇസ്‌്‌ലാമിക്‌ യൂനിവേഴ്‌സിറ്റി മലേഷ്യയിലെ പി.എച്ച്‌.ഡി ഗവേഷകനായ സുഹൈല്‍ ഹിദായ ഹുദവി ഇന്തോനേഷ്യയിലെ യോഗ്യാകാര്‍ത്തയിലെ മുഹമ്മദിയ്യ യൂനിവേഴ്‌സിറ്റിയില്‍ നടക്കുന്ന അഞ്ചാമത്‌ രാജ്യാന്തര സമാധാന സംഗമത്തില്‍ പ്രബന്ധമവതരിപ്പിക്കും.പതിനഞ്ചു രാജ്യങ്ങളില്‍ നിന്നായി നാല്‍പതോളം വിദേശപ്രതിനിധികള്‍ പങ്കെടുക്കുന്ന സംഗമത്തില്‍ `ഇസ്‌്‌ലാമോഫോബിയയുടെ കാലത്ത്‌ വസഥിയ്യ പരികല്‍പനയുടെ പ്രസക്തി’ വിഷയത്തിലാണ്‌ അദ്ദേഹത്തിന്റെ പ്രബന്ധമാവതരണം.ദാറുല്‍ ഹുദാ ഇസ്‌്‌ലാമിക്‌ യൂനിവേഴ്‌സിറ്റിയില്‍ നിന്ന്‌ ഖുര്‍ആന്‍ ആന്‍ഡ്‌ റിലേറ്റഡ്‌ സയന്‍സസില്‍ പി.ജി പഠനം പൂര്‍ത്തിയാക്കിയ സുഹൈല്‍ ഹുദവി, മലേഷ്യയിലെ ഇന്റര്‍നാഷനല്‍ ഇസ്‌്‌ലാമിക്‌ യൂനിവേഴ്‌സിറ്റിയില്‍ ഖുര്‍ആനിക്‌ സ്‌റ്റഡീസ്‌ ഡിപാര്‍ട്‌മെന്റിലെ അവസാന വര്‍ഷ പി.എച്ച്‌.ഡി ഗവേഷകനാണ്‌. കാലിക്കറ്റ്‌ യൂനിവേഴ്‌സിറ്റിയില്‍ നിന്ന്‌ സോഷ്യോളജിയില്‍ ബിരുദവും എംജി യൂനിവേഴ്‌സിറ്റിയില്‍ നിന്ന്‌ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്‌. ദാറുല്‍ഹുദാ വി.സി ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ്‌ നദ്‌വി-ഉമ്മുസലമ ദമ്പതികളുടെ മകനാണ്‌.

Share this post: