03-Jul-2017
കോഡൂര്‍:ഗ്രാമപ്പഞ്ചായത്തിലെ ചില പ്രദേശങ്ങളില്‍ ഡെങ്കിപ്പനിയുള്‍പ്പെടെയുള്ള പകര്‍ച്ചരോഗങ്ങള്‍ കണ്ടെത്തിയ സാഹചര്യത്തില്‍ രോഗപ്രതിരോധത്തിന്റെ ഭാഗമായി ശുചിത്വയജ്ഞം തുടങ്ങി. ബോധവല്‍ക്കരണത്തിനായി നടന്ന ഗൃഹസന്ദര്‍ശന പരിപാടിയില്‍, വീട്ടാവശ്യത്തിന് സംഭരിച്ചുവെച്ച വെള്ളത്തിലും കൊതുകുകളെ കണ്ടെത്തി. യജ്ഞത്തിന്റെ ഭാഗമായി കൊതുകുകള്‍ വളരാന്‍ സാധ്യതയുള്ള വെള്ളക്കെട്ടുകള്‍, ചിരട്ടകള്‍, പ്ലാസ്റ്റിക്ക് പാത്രങ്ങള്‍, കവറുകള്‍ എന്നിവയെല്ലാം നീക്കം ചെയ്തു. തെരുവുകളിലെ മാലിന്യങ്ങളും ഓടകളും വീടുകളുടെ പരിസരങ്ങളും വൃത്തിയാക്കി. പഞ്ചായത്ത് തല ഉദ്ഘാടനം പതിനെഞ്ചാം വാര്‍ഡ് വരിക്കോട്ടില്‍ പ്രസിഡന്റ് സി.പി. ഷാജി നിര്‍വ്വഹിച്ചു. മുഴുവന്‍ വാര്‍ഡുകളിലും ഗ്രാമപ്പഞ്ചായത്തംഗങ്ങളുടെ നേതൃത്വത്തില്‍ കുടുംബശ്രീ അയര്ക്കൂട്ടാംഗങ്ങള്, അങ്കണവാടി ജീവനക്കാര്‍, ആരോഗ്യ വകുപ്പിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ജെ.പി.എച്ച്.എന്മാര്, ആശ വര്‍ക്കര്‍മാര്‍, സന്നദ്ധ സംഘടനാ പ്രവര്‍ത്തകര്‍ എന്നിവര്‍ ചേര്‍ന്ന് ശുചിത്വയജ്ഞം നടത്തി.