Top Stories
റംസാന്‍ വിപണിയില്‍ വിവിധ ഇനം ദസ്ബീഹ് മാലകള്‍ക്ക് പ്രിയംകുടുന്നു
May 29, 2017

29-May-2017
ചെറുമുക്ക് (തിരൂരങ്ങാടി): റംസാന്‍ വിപണിയില്‍ വിവിധ ഇനം ദസ്ബീഹ് മാലകള്‍ക്ക് പ്രിയംകുടുന്നു. ഇന്ത്യക്ക് പുറമേ വിദേശ നിര്‍മിത മാലകളും പിപണിയിലുണ്ട്. കേരളത്തിലെ വിവിധ തീര്‍ത്ഥാട കേന്ദ്രങ്ങളുടെ അടുത്തുള്ള കടകളിലാണ് കൂടുതലായും ദസ്ബീഹ് മാലകള്‍ വില്‍പനക്കുവെച്ചിട്ടുള്ളത്. മമ്പുറം മഖാം, പൊന്നാനി തുടങ്ങിയ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രങ്ങളില്‍ നിന്ന് വാങ്ങാനാണ് അധികപേരും ഇഷ്ടപ്പെടുന്നത്. ചൈനയില്‍ നിന്നുള്ളവയാണ് നിലവില്‍ വിപണി കീഴടക്കിയിരിക്കുന്നത്. ചന്ദനമരത്തില്‍ തീര്‍ത്തവയും ക്യസ്റ്റല്‍, പ്ലാസ്റ്റിക്ക് എന്നീ ഇനത്തില്‍പെട്ടവയുമാണ് മമ്പുറത്ത് ഏറെയും വില്‍പന നടക്കുന്ന ദസ്ബികള്‍. സാന്റല്‍വുഡിന് 500രൂപയും, ക്യസ്റ്റലിന് 20 രൂപ മുതല്‍ 100 രൂപവരെ വില വരും. ഏറ്റവും കുറഞ്ഞ വില പ്ലാസ്റ്റിക്കിന്നാണ്. 100 രൂപ മുതല്‍ 10രൂപവരെ.മക്കയില്‍ പോഴി ത്വവാഫ് ചെയ്യുന്നതിന് ഏഴ് മുത്തുള്ളവ, ദിക്ര്‍ച്ചൊല്ലുന്നതിന് 33 മുതല്‍ 101വരെ കല്ലുള്ള ദസ്ബീഹ് മാലയും ഇവിടെ ഉണ്ട്. ഇതിനുപുറമേ 500മുതല്‍ 1000 വരെ മുത്തുള്ള പ്ലാസ്റ്റിക് ഇന്നതില്‍ പെട്ടവയും ഇതില്‍ പെടും. വിവിധ ഇനം കല്ലുകള്‍, മുത്തുകള്‍ ഉപയോഗിച്ച് ഉണ്ടാക്കിയ മാലകളാണ് കൂടുതല്‍ മോഡലുകള്‍ ഉള്ളതെന്ന് കച്ചവടക്കാരനായ മുഹമ്മദാലി മങ്ങാടന്‍ പറഞ്ഞു. മനസിനിണങ്ങിയ ആകൃഷ്ടങ്ങളായ ദസ്ബീ ഹ് മാലകള്‍ കിട്ടണമെങ്കില്‍ മമ്പുറം മഖാം പരിസരത്ത് തന്നെ വരണമെന്ന് കച്ചവടക്കാരും വിവിധ ജില്ലകളില്‍ നിന്ന് മഖാമില്‍ വരുന്ന വിശ്വാസികളും പറയുന്നു.

Share this post: