Top Stories
റബ്ബര്‍ടാപ്പര്‍നൈപുണ്യവികസനപരിപാടികേന്ദ്രമന്ത്രി രാജീവ്‌ പ്രതാപ്‌ റൂഡിഉദ്‌ഘാടനം ചെയ്യും
December 09, 2016

09-Dec-2016

തിരുവനന്തപുരം : ‘പ്രധാന്‍മന്ത്രി കൗശല്‍വികാസ്‌യോജന’ (പി.എം.കെ.വി.വൈ.) പദ്ധതിപ്രകാരംകേരളത്തിലെചെറുകിടറബ്ബര്‍മേഖലയില്‍ നടപ്പാക്കുന്ന നൈപുണ്യവികസനപരിപാടിയുടെഉദ്‌ഘാടനം കേന്ദ്ര നൈപുണ്യവികസന – സംരഭകത്വമന്ത്രി രാജീവ്‌ പ്രതാപ്‌ റൂഡി നിര്‍വ്വഹിക്കും. 2016 ഡിസംബര്‍ 13 ചൊവ്വാഴ്‌ചകോട്ടയത്തെ ഇന്ത്യന്‍ റബ്ബര്‍ഗവേഷണകേന്ദ്രത്തില്‍ നടക്കുന്ന ചടങ്ങില്‍സംസ്ഥാന കൃഷിവകുപ്പുമന്ത്രി വി.എസ്‌. സുനില്‍കുമാര്‍ അദ്ധ്യക്ഷനായിരിക്കും. ശ്രീ. ജോസ്‌കെ.മാണി, ശ്രീ. വിശാല്‍ശര്‍മ (ചീഫ്‌ പ്രോഗ്രാംഓഫീസര്‍, നാഷണല്‍സ്‌കില്‍ഡെവലപ്‌മെന്റ്‌ കോര്‍പ്പറേഷന്‍), ശ്രീ. എ.അജിത്‌കുമാര്‍ഐ.എ.എസ്‌. (എക്‌സിക്യൂട്ടീവ്‌ഡയറക്ടര്‍, റബ്ബര്‍ബോര്‍ഡ്‌), ശ്രീ. കെ.ബിജുഐ.എ.എസ്‌. (മാനേജിങ്‌ഡയറക്ടര്‍. കേരളഅക്കാഡമിഫോര്‍സ്‌കില്‍സ്‌ എക്‌സലന്‍സ്‌) എന്നിവര്‍ഉദ്‌ഘാടനയോഗത്തില്‍പങ്കെടുക്കും.

കേന്ദ്ര നൈപുണ്യവികസന-സംരഭകത്വ മന്ത്രാലയത്തിന്റെകീഴിലുള്ളനാഷണല്‍സ്‌കില്‍ഡെവലപ്‌മെന്റ്‌കോര്‍പ്പറേഷനാണ്‌(എന്‍.എസ്‌.ഡി.സി.) ‘പ്രധാന്‍മന്ത്രി കൗശല്‍വികാസ്‌യോജന’ നടപ്പാക്കുന്ന ചുമതല. വിവിധ തൊഴില്‍മേഖലകളില്‍ നിലവിലുള്ളതൊഴിലാളികളുടെനൈപുണ്യവികസനത്തിനുംയുവജനങ്ങള്‍ക്ക്‌ആവശ്യമായതൊഴില്‍പരിശീലനം നല്‍കിതൊഴില്‍ലഭ്യതയ്‌ക്ക്‌കൂടുതല്‍അവസരങ്ങള്‍ഒരുക്കുന്നതിനുമാണ്‌ദേശീയനൈപുണ്യവികസന കോര്‍പ്പറേഷന്‍ രൂപവത്‌കരിച്ചിട്ടുള്ളത്‌. ‘നൈപുണ്യസമ്പന്നമായ ഇന്ത്യ’ എന്ന വീക്ഷണത്തോടെയുള്ള ഈ പദ്ധതി 2016 -2020 കാലയളവിലാണ്‌വിവിധ തൊഴില്‍മേഖലകളിലായി നടപ്പാക്കുന്നത്‌.

എന്‍.എസ്‌.ഡി.സി.യുടെ കീഴില്‍റബ്ബര്‍മേഖലയിലെനൈപുണ്യവികസനത്തിനായിരുപവത്‌കരിച്ചതാണ്‌റബ്ബര്‍സ്‌കില്‍ഡെവലപ്‌മെന്റ്‌കൗണ്‍സില്‍ (ആര്‍.എസ്‌.ഡി.സി.). റബ്ബര്‍വ്യവസായരംഗത്തെ മാത്രമല്ല, തോട്ടംമേഖലയെയുംഉള്‍പ്പെടുത്തിയുള്ള പരിശീലനപരിപാടികള്‍ക്കാണ്‌ ആര്‍.എസ്‌.ഡി.സി. രൂപം കൊടുത്തിട്ടുള്ളത്‌.മുന്‍പരിചയത്തിനുള്ളഅംഗീകാരം (Recognition of prior learning) എന്നത്‌ പദ്ധതിയുടെ ഘടകമാണ്‌. ഇതുപ്രകാരംതൊഴിലിലുള്ള മുന്‍പരിചയവുംനൈപുണ്യവുംസാക്ഷ്യപ്പെടുത്തുകയുംചെയ്യും. റബ്ബര്‍ടാപ്പര്‍, റബ്ബര്‍സംസ്‌കരണത്തൊഴിലാളികള്‍എന്നീരണ്ടുതൊഴില്‍മേഖലകളെയാണ്‌റബ്ബര്‍തോട്ടംവിഭാഗത്തില്‍തിരഞ്ഞെടുത്തിട്ടുള്ളത്‌.

ടാപ്പര്‍മാരുടെനൈപുണ്യവികസനം വഴിഉത്‌പാദനവുംഅതുവഴികര്‍ഷകന്റെആദായവും വര്‍ദ്ധിപ്പിക്കുക എന്നതാണ്‌ പദ്ധതികൊണ്ട്‌ ഉദ്ദേശിക്കുന്നത്‌. ഇതിനൊരു പരിഹാരംകാണുന്നതിനുവേണ്ടിയാണ്‌റബ്ബര്‍ടാപ്പിങ്ങില്‍ വൈദഗ്‌ദ്ധ്യം നല്‍കുന്നതിനുള്ള പരിശീലനപരിപാടിബോര്‍ഡ്‌സംഘടിപ്പിക്കുന്നത്‌. ഭാരതത്തിലെ പരമ്പരാഗത കൃഷിമേഖലയിലുള്ളറബ്ബര്‍തോട്ടങ്ങളിലെഉത്‌പാദനക്ഷമതകുറഞ്ഞുകൊിരിക്കുന്നതിന്റെ പ്രധാനകാരണംടാപ്പിങ്ങിലെ അപാകങ്ങളാണെന്ന്‌ പറയാം.ടാപ്പിങ്ങില്‍ശരിയായവൈദഗ്‌ധ്യംഇല്ലെങ്കില്‍ഉത്‌പാദനത്തിലുംറബ്ബര്‍മരങ്ങളുടെആയുസ്സിലുംകുറവുണ്ടാകും.

ഈ പദ്ധതിയിലൂടെ 2020-നകം ഭൂരിഭാഗംടാപ്പിങ്‌തൊഴിലാളികള്‍ക്കുംപുനര്‍പരിശീലനംനല്‍കാനാണ്‌റബ്ബര്‍ബോര്‍ഡ്‌ഉദ്ദേശിക്കുന്നത്‌. റബ്ബര്‍ടാപ്പിങ്‌തൊഴിലാളികളുടെനൈപുണ്യവികസനം ലക്ഷ്യമാക്കിയുള്ളമൂന്നുദിവസംവീതം നീണ്ടുനില്‍ക്കുന്ന പരിശീലനപരിപാടിയുടെആദ്യഘട്ടം2017 ജനുവരിവരെതുടരും. കേരളത്തിലെ 250-ഓളം കേന്ദ്രങ്ങളിലായി നടക്കുന്ന ഈ പരിശീലനപരിപാടികളില്‍ 18 വയസ്സിന്‌ മുകളില്‍ പ്രായമുള്ളടാപ്പിങ്‌തൊഴിലാളികള്‍ക്കുംസ്വന്തമായിടാപ്പുചെയ്യുന്ന കര്‍ഷകര്‍ക്കും പങ്കെടുക്കാം. പരിശീലനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക്‌ടാപ്പിങ്ങിനു വേണ്ട അനുബന്ധ ഉപകരണങ്ങളും പി.എം.കെ.വി.വൈലോഗോയടങ്ങുന്ന ടീഷര്‍ട്ടുംതൊപ്പിയുമടങ്ങുന്ന യൂണിഫോമും നല്‍കുന്നുണ്ട്‌. ഏകദേശം പതിനായിരംടാപ്പിങ്‌തൊഴിലാളികള്‍ക്കാണ്‌ആദ്യഘട്ടത്തില്‍ പരിശീലനം നല്‍കുന്നത്‌. ഇതുപോലുള്ള പദ്ധതി അസം, ത്രിപുര സംസ്ഥാനങ്ങളില്‍റബ്ബര്‍ബോര്‍ഡ്‌ നടപ്പാക്കാനായി നല്‍കിയ നിര്‍ദ്ദേശം എന്‍.എസ്‌.ഡി.സി. യുടെ പരിഗണനയിലുണ്ട്‌.

വിജയകരമായി പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക്‌എന്‍.എസ്‌.ഡി.സി. നല്‍കുന്ന സര്‍ട്ടിഫിക്കറ്റും 500 രൂപ സ്റ്റൈപ്പന്റുംലഭിക്കും. ഈ പദ്ധതിപ്രകാരം പരിശീലനം നേടിയതൊഴിലാളികളെറബ്ബര്‍ബോര്‍ഡിന്റെതോട്ടംതൊളിലാളികള്‍ക്കായുള്ള പദ്ധതികളില്‍ ഉള്‍പ്പെടുത്താനുംടാപ്പര്‍ബാങ്കുകളില്‍അംഗങ്ങളാക്കാനുംകഴിയും.

Share this post: